ഓരോ തവണ വയറിളകിയതിനു ശേഷവും ആറു മാസത്തില്‍ താഴെയുളള കുട്ടികളാണെങ്കില്‍ കാല്‍ ഗ്ലാസ്സ് പാനീയം കുറേശ്ശെകൊടുക്കണം. ഏഴു മാസം മുതല്‍ രണ്ടു വയസ്സു വരെയുളള കുട്ടികളാണെങ്കില്‍ കാല്‍ ഗ്ലാസ്സു മുതല്‍ അര ഗ്ലാസ്സ് വരെ പാനീയം കൊടുക്കാം. രണ്ടു മുതല്‍ അഞ്ചു വയസ്സു വരെയുളള കുട്ടികള്‍ക്ക് ഓരോ തവണ വയറിളകി കഴിയുമ്പോഴും 100 മുതല്‍ 200 മി.ലീ പാനീയം കുറച്ചു കുറച്ചായി കൊടുക്കാം മുതിര്‍ന്നവര്‍ക്ക് ദാഹത്തിന് അനുസരിച്ച് സിപ്പ് ചെയ്‌തോ അല്ലാതെയോ കുടിക്കാം