- Advertisement -Newspaper WordPress Theme
HAIR & STYLEശരീരം തളര്‍ന്നവരെ നടത്തിക്കാന്‍ ജി ഗെയ്റ്റര്‍ റോബട്

ശരീരം തളര്‍ന്നവരെ നടത്തിക്കാന്‍ ജി ഗെയ്റ്റര്‍ റോബട്

അരയ്ക്കുതാഴെ തളര്‍ന്നവരെ നടപ്പു പഠിപ്പിക്കാനുളള ജി-ഗെയ്റ്റര്‍ റോബട് യാഥാര്‍ഥ്യമായി. ജെന്റോബട്ടിക്‌സ് നിര്‍മിച്ച അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിങ് (നടത്ത പരിശീലന) റോബട് ആയ ജി-ഗെയ്റ്ററെ സോഹോ കോര്‍പറേഷന്‍ സിഇഒ ശ്രീധര്‍ വെമ്പുവാണ് പുറത്തിറക്കിയത്. പക്ഷാഘാതം ബാധിക്കുന്ന ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ വിപ്ലവകരമായി ഇടപെടാന്‍ ജി-ഗെയ്റ്ററിനു കഴിയുമെന്നു മന്ത്രി വീണ ജോര്‍ജ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു മസ്തിഷ്‌കാഘാതം, തളര്‍വാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സെറിബ്രല്‍ പാഴ്‌സി എന്നിവ കാരണം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടത്തം പരിശീലിപ്പിക്കുന്ന ജി-ഗെയ്റ്റര്‍ റോബട് തിരുവനന്തപുരം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ നാല് ആശുപത്രികളില്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകും.

ഇലകട്രോണിക്‌സ് ആന്‍ഡ്‌ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിരത്തന്‍ യു.കേല്‍ക്കര്‍, കേരളസ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജെന്‍ റോബട്ടിക്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എം.കെ.വിമല്‍ ഗോവിന്ദ്, സഹസ്ഥാപകനും ഡയറക്ടറുമായ കെ.റഷീദ്, ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അഫ്‌സല്‍ മുട്ടിക എന്നിവര്‍ പ്രസംഗിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme