മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളില്‍ ഏറ്റവും പഴക്കമുളളതാണ് പേവിഷബാധ. നായ, പൂച്ച, ചെന്നായ, കുറുക്കന്‍, കുരങ്ങന്‍, കന്നുകാലികള്‍, കുതിര തുടങ്ങിയ മൃഗങ്ങളില്‍ നിന്നും റാബീസ് രോഗാണു പകരാം. വവ്വാല്‍ പേവിഷബാധ പരത്താമെന്നു പറയുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അങ്ങനെ കാണുന്നില്ല. പന്നിയെലി കടിച്ചാലും റാബീസ് വാക്‌സീന്‍ നല്‍കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇന്നും നായ്ക്കള്‍ തന്നെയാണ് പ്രധാന രോഗകാരി. പരസ്പരമുളള ആക്രമണ സ്വഭാവവും പരസ്പരം കടിയേല്‍ക്കാനുളള സാധ്യതയും മറ്റു മൃഗങ്ങളെക്കാളും നായ്ക്കള്‍ക്കിടയില്‍ രോഗപ്പകര്‍ച്ചാ സാധൃത കൂട്ടുന്നു. ഇങ്ങനെ രോഗസാധ്യത കൂടിയ നായ്ക്കള്‍ മനുഷൃരുമായി കൂടുതല്‍ ഇടപഴകുന്നതും മുറിവേല്‍ക്കാനുളള ഉയര്‍ന്ന സാധ്യതയുമാണ് രോഗം വരുന്നതിന്റെ പ്രധാന കാരണം. വളര്‍ത്തു നായ്ക്കളെ രോഗബാധയില്‍ നിന്നു സുരക്ഷിതമാക്കാന്‍ ജനിച്ചു മൂന്നാം മാസത്തിലും നാലാം മാസത്തിലും പിന്നീട് വര്‍ഷാവര്‍ഷവും പ്രതിരോധ വാക്‌സീന്‍ കുത്തിവയ്പ് നല്‍കാം.