- Advertisement -Newspaper WordPress Theme
covid-19പത്തുകോടി കോവിഡ് ബൂസറ്റര്‍ ഡോസ് വാക്‌സിന്‍ നശിപ്പിച്ചു

പത്തുകോടി കോവിഡ് ബൂസറ്റര്‍ ഡോസ് വാക്‌സിന്‍ നശിപ്പിച്ചു

കോവിഡ് ബൂസറ്റര്‍ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കോവിഷീല്‍ഡ് വാകസിന്‍ ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സറ്റിറ്റിയൂട്ട് ഉടമയും സി.ഇ.ഒയുമായ അദാര്‍ പൂനാവാല പറഞ്ഞു അക്കാലത്ത് ശേഖരത്തിലുണ്ടായിരുന്ന പത്തു കോടി ഡോസ് മരുന്ന് കാലഹരണപ്പെട്ടതിനെത്തുടര്‍ന്ന് നശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

വികസ്വരരാജ്യങ്ങളിലെ വാകസിന്‍ നിര്‍മാതാക്കളുടെ ശൃംഖലയുടെ വാര്‍ഷികപൊതുയോഗത്തിന്റെ ഭാഗമായിനടന്ന ത്രിദിന സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധവാകസിനുകള്‍ മരുന്നുകമ്പനികളില്‍നിന്ന് വാങ്ങുന്നത് നിര്‍ത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വാകസിനേഷനായി കേന്ദ്രബജറ്റില്‍ അനുവദിച്ച 4237 കോടി രൂപയും ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് മടക്കിനല്‍കി. ബൂസറ്റര്‍ ഡോസ് വാകസിന്‍ നിലവില്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. ആറുമാസത്തോളം വാകസിനേഷന്‍ യജഞം തുടരാന്‍ സേറ്റാക്ക് പര്യാപതമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme