- Advertisement -Newspaper WordPress Theme
HAIR & STYLEകിവിപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം

കിവിപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന പഴമാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പര്‍, വിറ്റാമിന്‍ കെ, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവ കിവിയില്‍ അടങ്ങിയിട്ടുണ്ട്. കലോറിയും പ്രോട്ടീനും കൊഴുപ്പും കുറവായ ഇവ നാരുകളുടെ നല്ല ഉറവിടവുമാണ്.

ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാല്‍ സമ്പുഷ്ടമാണ് കിവിപ്പഴം. ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്ന എന്‍സൈം എന്ന ഘടകം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത മലബന്ധം പ്രശ്‌നം അകറ്റുന്നതിന് സഹായിക്കുന്നു.

വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന ഉറവിടമാണ് കിവി. ഇതില്‍ 154 ശതമാനം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍, വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു, ചര്‍മ്മത്തിനും മുടിക്കും ഗുണം ചെയ്യും.

കിവിപ്പഴത്തില്‍ സെറോടോണിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും വര്‍ദ്ധിപ്പിക്കും. തലച്ചോറിലെ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.

കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടല്‍, വന്‍കുടല്‍ എന്നിവയിലെ അര്‍ബുദങ്ങള്‍ തടയുന്നതിന് കിവികള്‍ സഹായിക്കുന്നു. കിവികളില്‍ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. കിവികളില്‍ മൂന്നിലൊന്ന് ലയിക്കുന്നതും മൂന്നില്‍ രണ്ട് ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കിവിയില്‍ കാണപ്പെടുന്ന ലയിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യുകയും ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ സഹായിക്കുകയും ചെയ്യുന്നു.

കിവി പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഒരു പഠനത്തില്‍, ഒരു ദിവസം 4,069 മില്ലിഗ്രാം പൊട്ടാസ്യം കഴിക്കുന്ന വ്യക്തികള്‍ക്ക് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 49 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme