- Advertisement -Newspaper WordPress Theme
HAIR & STYLEഡെങ്കിപ്പനി: ജാഗ്രതാനിര്‍ദേശം

ഡെങ്കിപ്പനി: ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം ഉള്‍പ്പെടെ 7 ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം

ഡെങ്കിപ്പനിക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു രോഗം വ്യാപകമാകുന്നത്. മറ്റു ജില്ലകളും ജാഗ്രത പുലര്‍ത്തണമെന്നു മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. തുടര്‍ച്ചയായ മഴയാണു രോഗവ്യാപനത്തിനു കാരണമെന്നാണു വിലയിരുത്തല്‍. എല്ലാ ജില്ലകളിലും കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജില്ലകളുടെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിയുടെ നേത്യത്വത്തില്‍ യോഗം ചേര്‍ന്നു. എറണാകുളം ജില്ലയുടേത് പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലയും ആക്ഷന്‍ പ്ലാന്‍ അനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാര്‍ഡ് തല ശുചിത്വ ഫണ്ട് ഫല പ്രദമായി ഇതിന് വിനിയോഗിക്കണം. സംസ്ഥാനതലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളെ ജില്ലാ ആരോഗ്യ വിഭാഗം ഫലപ്രദമായി ഉപയോഗിക്കണം ആഴ്ചയിലുളള റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme