അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയില്‍ കൊറോണറി സെ്റ്റന്റുകളും ഉള്‍പ്പെടുത്തി.ഹൃദയധമനികളിലെ തടസ്സം നീക്കാന്‍ നടത്തുന്ന ആന്‍ജിയോ പ്ലാസ്റ്റി ചികിത്സയില്‍ ഉപയോഗിക്കുന്നവയാണ് സെറ്റന്റ്
മെഡിക്കല്‍ ഉപകരണങ്ങള്‍ ന്യായവിലക്ക് കിട്ടാന്‍ ഇത് സഹായിക്കും വിദഗ്ധ സമിതിയുടെ ശൂപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. ദേശീയ ഔഷധവില നിര്‍ണയ അതോറിറ്റി (നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി എന്‍.പി.പി.എ)യാണ് ഇനി കെറോണറി സെറ്റന്റുകളുടെ വില നിശ്ചയിക്കുക.
ഹൃദ്രോഗം ഒരു പൊതു ജനാരോഗ്യ പ്രശ്നമാണെന്നും അത് ഗുരുതര രോഗാവസ്ഥയും മരണനിരക്കുമായി ബന്ധപ്പെട്ടതാണെന്നും സമിതി വിലയിരുത്തി. അതിനാല്‍. കൊറോണറി സെറ്റന്റുകള്‍ അവശ്യ മെഡിക്കല്‍ ഉപകരണങ്ങളായി തുടരണമെന്ന് സമിതി നിര്‍ദേശിച്ചു.2015 ല്‍തന്നെ പ്രത്യേക വിജ്ഞാപനപ്രകാരം സറ്റെന്റുകള് അവശ്യ ഇനങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരുന്നതായി സമിതി വൈസ് ചെയര്മാന് ഡോ.വൈ.കെ.ഗുപ്ത പറഞ്ഞു.
കൊറോണറി സെറ്റന്റുകളുടെ അനിവാര്യത.തരംതിരിക്കല്‍ മറ്റ് പ്രസക്തമായ കാര്യങ്ങള്‍ എന്നിവയെ ക്കുറിച്ച് സമിതി ചര്‍ച്ച ചെയ്യു.