- Advertisement -Newspaper WordPress Theme
HAIR & STYLEപാലില്‍ ഇവ ചേര്‍ത്ത് രാത്രി കുടിക്കൂ; അറിയാം ഗുണങ്ങള്‍

പാലില്‍ ഇവ ചേര്‍ത്ത് രാത്രി കുടിക്കൂ; അറിയാം ഗുണങ്ങള്‍

ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്‍. കൂടാതെ കാത്സ്യത്തിന്‍റെ മികച്ച ഉറവിടം കൂടിയാണ് പാല്‍. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

പാലില്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടും ഇരട്ടി ഗുണം ലഭിക്കും. അത്തരത്തില്‍ പാലില്‍ ചേര്‍ക്കേണ്ടവയെ പരിചയപ്പെടാം. 

1. പാലില്‍ മഞ്ഞള്‍ 

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് മഞ്ഞള്‍. മഞ്ഞളിലെ കുര്‍ക്കുമിന്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാനും ഗുണം ചെയ്യും. കൂടാതെ ദഹനക്കേടിനെ തടയാനും തലച്ചോറിന്‍റെ ആരോഗ്യം  സംരക്ഷിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

2. പാലില്‍ കറുവപ്പട്ട 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പാലില്‍ കറുവപ്പട്ട പൊടിച്ച് ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകളാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ഇവയില്‍ ആന്‍റി മൈക്രോബയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.  ഇത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. പാലില്‍ കറുവപ്പട്ട ചേര്‍ത്ത് രാത്രി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ആന്‍റി ഇൻഫ്ലമേറ്റി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ എന്നിവയെ തടയാനും സഹായിക്കും. കറുവപ്പട്ടയിട്ട് പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

3. പാലില്‍ ഇഞ്ചി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. പാലില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

4. പാലില്‍ തേന്‍ 

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme