അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍, വസ്തുക്കള്‍,പരിസരങ്ങള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുക, കിടക്കവിരി, തലയണ തുടങ്ങിയവ പൊടി വിമുക്തമാക്കുകയും വെയില് കൊള്ളിക്കുകയും ചെയ്യുക. മുറിയില്‍ ഈര്‍പ്പം കുറയ്ക്കാനായി ജനാലകള്‍ വര്‍ധിപ്പിക്കുക,തുറന്നിടുക, നിലത്ത് കാര്‍പെറ്റുകളുടെ ഉപയോഗം കുറച്ച് കടുത്ത ഫ്ലോറിങ്ങ് തന്നെ ചെയ്യുക. നിലം തുടച്ച വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ പൊടിയില്‍ നിന്നുണ്ടാകുന്ന അലര്‍ജിയെ ചെറുക്കാന്‍ സാധിക്കും.
പൂക്കള്‍ വിരിയുന്ന കാലത്ത് ജനാലകള്‍ അടച്ചിടുക, യാത്രകളില്‍ വാഹനത്തിന്റെ ചില്ലുകള്‍ ഉയര്‍ത്തിവെയ്ക്കുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ പൂമ്പൊടി അലര്‍ജി ചെറുക്കാന്‍ സാധിക്കും.
വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് അലര്‍ജി ഉണ്ടാകുന്നവര്‍ അവയെ ഒഴിവാക്കുകയോ വീടനു പുറത്ത് പ്രത്യേകമായി വളര്‍ത്തുകയോ ചെയ്യുക. അല്ലെങ്കില്‍ കയ്യുറയും മാസ്കും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് അവയെ സ്ഥിരമായി കുളിപ്പിച്ച് വൃത്തിയാക്കണം.
പൂപ്പല്‍ വരാതിരിക്കാനുള്ള രാസപ്രയോഗം നടത്തുക, പുകവലി ഒഴിവാക്കുക, ചന്ദനതിരി,സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഒഴിവാക്കുക