- Advertisement -Newspaper WordPress Theme
FEATURESഅപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000 രൂപ

അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000 രൂപ

ദേശീയതലത്തില്‍ 10 പേര്‍ക്ക് ഒരു ലക്ഷം വീതം

പദ്ധതി 15 മുതല്‍

ന്യൂഡല്‍ഹി: റോഡ് അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ ആദ്യമണിക്കൂറില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഡുഡ് സമരിറ്റിന്‍(നല്ല ശമരിയക്കാരന്‍) പദ്ധതി 15ന് നിലവില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ഇനി കൂടുതല്‍ കരങ്ങള്‍ നീളുമെന്ന പ്രതീക്ഷയിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. 5000 രൂപയ്ക്ക് പുറമേ അഭിനന്ദന സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒരു വര്‍ഷം പാരിതേ
ാഷികം ലഭിക്കുന്നവരില്‍ , ദേശിയ തലത്തില്‍ നിര്‍ണ്ണായക നിമിഷത്തില്‍ രക്ഷകരായ 10പേരെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതവും നല്‍കും.

റോഡ് അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കാന്‍ മടിക്കുന്നതിനാല്‍ രക്തം വാര്‍ന്നു മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതു കണക്കിലെടുത്താണ് നടപടി. ഗുരുതരമായ അപകടത്തിന് ഇരയായവരെ ആദ്യ മണിക്കൂറില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍,ജീവന്‍ രക്ഷപ്പെടുത്താനുള്ള അവസരം കുറയും.

ഇതുകണക്കിലെടുത്താണ് രക്ഷാഹസ്തം നീട്ടുന്നവര്‍ക്കു സര്‍ക്കാരിന്റെ പാരിതോഷികം. 2026 മാര്‍ച്ച് 31 വലരെയാണ് ഇപ്പോള്‍ പദ്ധതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ഗതാഗത മന്ത്രാലയങ്ങള്‍ക്ക് ആദ്യഘട്ടമായി 5 ലക്ഷം രൂപ വീതം അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme