in , , , , ,

കുരുന്നുകളെ ഹൃദയപൂര്‍വം വരവേറ്റ് പഴയകുന്നുമ്മല്‍ അങ്കണവാടി

Share this story

കിളിമാനൂര്‍: അറിവിന്റെ ലോകത്തേക്ക് ചുവട് വയ്ക്കുന്ന കുരുന്നുകള്‍ക്കായി മികച്ച രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ച് പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ അന്‍പതാം നമ്പര്‍ അങ്കണവാടി സംസ്ഥാനതലത്തില്‍ പ്രവേശനോത്സവം സംഘടിപ്പിയ്ക്കിന്നതിന്റെ ഭാഗമായാണ് പഴയകുന്നുമ്മല്‍ അങ്കണവാടിയിലും പ്രവേശനോത്സവം നടത്തിയത്.

പുതിയ കുട്ടികളെ പ്രവേശിപ്പിയ്ക്കുന്നതിനൊപ്പം പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് യാത്രയയപ്പും നല്‍കി. പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്യാംനാഥ് നിര്‍വഹിച്ചു. കേരളപ്രദേശ് മദ്യവിരുദ്ധ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കിളിമാനൂര്‍ എന്‍ മുഹമ്മദ് ഹുസൈന്‍ മുഖ്യ അതിഥി ആയിരുന്നു. അധ്യപികയായ ദീപിക അധ്യക്ഷത വഹിച്ചു.

കുട്ടികളെ അങ്കണവാടികളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കോവിഡിന് ശേഷമുള്ള പഠനത്തെപ്പറ്റിയും കുട്ടികളുടെ മാനസിക വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ പറ്റിയും ചടങ്ങില്‍ ചര്‍ച്ച ചെയ്തു.

കോവിഡ് കാലത്തിനു ശേഷം ഫെബ്രുവരിയില്‍ അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അന്ന് പ്രവേശനോത്സവം നടത്തിയിരുന്നില്ല. പുതിയ അധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രവേശനോത്സവം ആണ് കോവിഡിന് ശേഷം ഇത്തവണ വിപുലമായ പരിപാടികളോടെ നടത്തിയത്. സംസ്ഥാന തലത്തില്‍ മന്ത്രി വീണ ജോര്‍ജ് ആണ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തത്.

നിലവില്‍ 3 വയസുമുതല്‍ 6 വയസുവരെയുള്ള കുട്ടികളാണ് അങ്കണവാടികളില്‍ പഠിക്കുന്നത്. ഇനി മുതല്‍ അങ്കണവാടികളിലെ കുട്ടികള്‍ക്കും ആഴ്ചയില്‍ മുട്ടയും പാലും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ തേന്‍കണം എന്ന പേരില്‍ തേന്‍ നല്‍കുന്ന പദ്ധതിയും ഉടന്‍ തന്നെ അങ്കണവാടികളില്‍ നടപ്പിലാക്കും.

രക്താര്‍ബുദ സാധ്യത കുറയ്ക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പുകയില ഉപയോഗവും ശ്വാസകോശവും (ലോക പുകയില വിരുദ്ധ ദിനം – മെയ് 31)