നട്ടെല്ലിന്റെ വളവ് ശസ്ത്രക്രിയയിലൂടെ നിവര്‍ത്തി
കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും അപൂര്‍വ ശസത്രക്രിയ ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേത്യത്വത്തില്‍ 14 വയസ്സുളള പെണ്‍കുട്ടിയുടെ നട്ടെല്ലിന്റെ വളവ് ശസത്രക്രിയയിലൂടെ നിവര്‍ത്തി. ജന്മനാലോ വളര്‍ച്ചയിലോ നട്ടെല്ലിന് വളവുണ്ടാകുന്ന അപൂര്‍വ രോഗമായിരുന്നു കുട്ടിക്ക്.
ശരിയായി നടക്കാന്‍ കഴിയാത്ത നിലയില്‍ രണ്ടാഴചമുമ്പ് മെഡിക്കല്‍ കോളജിലെത്തിയ കുട്ടിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും അഡ്മിറ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ വെളളിയാഴച ശസത്രക്രിയക്ക് വിധേയയാക്കി. ഇത് വിജയമായ തോടെ ചൊവ്വാഴച ഡിസ്ചാര്‍ജ് ചെയതു. കുട്ടി ഇപ്പോള്‍ ശരിയായി നടക്കുന്നതായും വൈകല്യാവസ്ഥ പൂര്‍ണമായി മാറിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
സങ്കീര്‍ണ ശസത്രക്രിയക്ക് സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുമ്പോള്‍ മെഡിക്കല്‍ കോളജില്‍ കുറഞ്ഞ ചെലവിലായിരുന്നു ചികിത്സ. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി. കെ. ബാലകൃഷണന്‍, ഡോക്ടര്‍മാരായ ടിനു രവി എബ്രഹാം, എല്‍.എസ്. ജ്യോതിഷ്, ഫിലിപ് ഐ സക്, ഷാജു മാത്യു, വിനു വി. ഗോപാല്‍, അനസതീഷ്യ വിഭാഗം മേധാ വി ഡോ. ഷീല തോമസ്, ഡോ സുജ, ഡോ. റോഷന്‍, നഴ്‌സുമാരായ പ്രിയ, ജനു, ജയലക്ഷമി, പ്രിയങ്ക എന്നിവര്‍ ശസത്രക്രിയയില്‍ പങ്കാളികളായി.