- Advertisement -Newspaper WordPress Theme
HEALTHnewsഈ വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 

ഈ വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 

വസ്ത്രങ്ങൾ എപ്പോഴും പുത്തനായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഓരോ വസ്ത്രവും വ്യത്യസ്തമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ വസ്ത്രങ്ങൾ കേടുപാടുകൾ സംഭവിക്കാത്ത വിധത്തിൽ പരിപാലിക്കേണ്ടതും പ്രധാനമാണ്. ഓരോ വസ്ത്രത്തിന്റെ പിൻഭാഗത്തും എങ്ങനെയാണ് വൃത്തിയാക്കേണ്ടത് എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും. ഈ വസ്ത്രങ്ങൾ നിങ്ങൾ ഡ്രൈ ക്ലീൻ ചെയ്യുന്നുണ്ടോ എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

  1. മോടികൂടിയ വസ്ത്രങ്ങള്‍

നിരവധി വര്‍ക്കുകളും, സ്റ്റോണും, ബീഡ്സുമൊക്കെ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ഡ്രൈ ക്ലീന്‍ ചെയ്യാന്‍ പാടില്ല. ഡ്രൈ ക്ലീന്‍ ചെയ്യുമ്പോള്‍ ഈ വസ്ത്രങ്ങളുടെ നിറം മങ്ങുകയും വസ്ത്രത്തിന്റെ മോഡി കുറയുകയും ചെയ്യുന്നു.

ഈ 5 ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കരുത്

ഈ 4 ഉപകരണങ്ങള്‍ ഉപയോഗം കഴിഞ്ഞാലുടന്‍ അണ്‍പ്ലഗ് ചെയ്തോളൂ

  1. സില്‍ക്ക് വസ്ത്രങ്ങള്‍

സില്‍ക്ക് പോലുള്ള വസ്ത്രങ്ങളും ഡ്രൈ ക്ലീന്‍ ചെയ്യാന്‍ പാടുള്ളതല്ല. ഇത് ചെറിയ തോതില്‍ സോപ്പ് പൊടി ഉപയോഗിച്ച് കൈ കൊണ്ട് തന്നെ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കും. സില്‍ക്ക് വസ്ത്രങ്ങള്‍ ഡ്രൈ ക്ലീന്‍ ചെയ്താല്‍ വസ്ത്രത്തിന്റെ പകിട്ട് നഷ്ടപ്പെടുന്നു.

  1. കോട്ടണ്‍ ഷര്‍ട്ട്

കോട്ടണ്‍ ഷര്‍ട്ടുകള്‍ ഡ്രൈ ക്ലീന്‍ ചെയ്താല്‍ അവയുടെ ഭംഗി നഷ്ടപ്പെടുന്നു. ഇത്തരം വസ്ത്രങ്ങള്‍ ഡ്രൈ ക്ലീന്‍ ചെയ്യുമ്പോള്‍ വൃത്തിയാകുന്നതിന് പകരം കേടുപാടുകള്‍ സംഭവിക്കുകയാണ് ചെയ്യുന്നത്. അലക്കിയതിന് ശേഷം ചൂട് വെള്ളത്തില്‍ കഴുകിയാല്‍ ദുര്‍ഗന്ധവും ചുരുക്കും മാറുന്നു.

  1. ഡെനിം

ജീന്‍സ് എപ്പോഴും നമ്മള്‍ കഴുകാറില്ല. കുറഞ്ഞത് 5 തവണയെങ്കിലും ഉപയോഗിച്ചിട്ടെ നമ്മള്‍ ഇത് കഴുകാറുള്ളു. എന്നാല്‍ കഴുകുമ്പോള്‍ ഒരിക്കലും ഡ്രൈ ക്ലീന്‍ ചെയ്യരുത്. ഇത് ജീന്‍സിന് കേടുപാടുകള്‍ വരുത്തുന്നു. പകരം സോപ്പ് പൊടി ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ ജീന്‍സ് കഴുകിയെടുക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme