- Advertisement -Newspaper WordPress Theme
Blogപുട്ടാണോ രാവിലെ ഉണ്ടാക്കാൻ പോകുന്നത് ? ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?

പുട്ടാണോ രാവിലെ ഉണ്ടാക്കാൻ പോകുന്നത് ? ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?

പുട്ട് പോലുള്ള ഭക്ഷണം തയ്യാറാക്കാൻ എളുപ്പമാണ്. അരിപ്പൊടിയാണ് പുട്ടിൻ്റെ ചേരുവ. അതിനൊപ്പം കടല കറി, ബീഫ് കറി, തുടങ്ങി കോമ്പിനേഷനുകൾ ഒരുപാടുണ്ട്. എന്നാൽ ഇവയൊന്നും ഇല്ലാതെ പുട്ട് ആസ്വദിച്ചു കഴിച്ചാലോ. അതിന് നേന്ത്രപ്പഴവും ശർക്കരയും കൂടി കൈയ്യിലെടുത്തോളൂ.

ചേരുവകൾ നോക്കാം

അരിപ്പൊടി- 11/2 കപ്പ്
വാഴപ്പഴം- 5
തേങ്ങ- 1 കപ്പ്
ശർക്കര- 1 കപ്പ്
ഉപ്പ്- 1 നുള്ള്
വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് ഒന്നര കപ്പ് അരിപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കാം. ശേഷം ചെറുചൂട് വെള്ളം അരിപ്പൊടി നനയാൻ തക്കവണ്ണം ചേർക്കാം. പുട്ട് പൊടി തയ്യാറായതിന് ശേഷം മാറ്റി വെയ്ക്കാം. ഇതേസമയം തേങ്ങ ഒരു കപ്പ് ചിരകിയെടുക്കാം. വാഴപ്പഴം അല്ലെങ്കിൽ നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ഒരു കപ്പ് ശർക്കര ഗ്രേറ്റ് ചെയ്തെടുക്കാം. പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വെയ്ക്കാം. പുട്ടുകുറ്റിയിലേയ്ക്ക് ആദ്യം തേങ്ങ ചിരകിയതെടുക്കാം. മുകളിൽ അരിപ്പൊടി അതിനിടയ്ക്ക് പഴവും, ശർക്കര പൊടിച്ചതും ചേർക്കാം. ഇഷ്ടാനുസരണം പല ലെയറായി ഇങ്ങനെ ചേർത്തു കൊടുക്കാം. ശേഷം ആവിയിൽ വേവിച്ചെടുക്കാം.

മുടി കൊഴിച്ചിലിന് ഗ്രീന്‍ ടീ ബെസ്റ്റ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme