- Advertisement -Newspaper WordPress Theme
മുടി കൊഴിച്ചിലിന് ഗ്രീന്‍ ടീ ബെസ്റ്റ്

മുടി കൊഴിച്ചിലിന് ഗ്രീന്‍ ടീ ബെസ്റ്റ്

ഗ്രീന്‍ ടീ ഇക്കാലത്ത് ആരോഗ്യകരമായ ഒരു ഡയറ്റിന്റെ ഭാഗമാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഗ്രീന്‍ ടീയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ശരീര ഭാരം കുറക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഗ്രീന്‍ ടീയ്ക്ക് സാധിക്കും എന്ന് പഠനങ്ങള്‍ പറയുന്നു.

ഗ്രീന്‍ ടീയെ കുറിച്ച് അധികമാരും പറയാത്ത ഒരു കാര്യം പറയാം. മുടി കൊഴിച്ചിലിന് ഗ്രീന്‍ ടീ മികച്ചൊരു പരിഹാരമാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഹെയര്‍ കെയര്‍ ബ്രാന്‍ഡുകളും അവരുടെ ഉത്പന്നങ്ങളില്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുടി കൊഴിച്ചില്‍ തടയാന്‍ ഗ്രീന്‍ ടീ എങ്ങനെ ഉപയോഗിക്കണം? കുടിക്കുകയാണോ വേണ്ടത്? ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നത് എന്താണെന്ന് അറിയണ്ടേ…

ഗ്രീന്‍ ടീ മുടിയില്‍ ഉണ്ടാക്കുന്ന മാജിക്

മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു : മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഗ്രീന്‍ ടീയ്ക്ക് കഴിവുണ്ടെന്ന് സ്‌കാല്‍പ് തെറാപ്പി വിദഗ്ധര്‍ പറയുന്നു. ഗ്രീന്‍ ടീയുടെ ആന്റി സെപ്റ്റിക്, ഡീടോക്‌സിഫൈയിങ് ഗുണങ്ങള്‍ മുടിക്ക് ഗുണകരമാണെന്നാണ് കണ്ടെത്തല്‍.

ആന്റി ഇന്‍ഫ്‌ലമേറ്ററി : ഗ്രീന്‍ ടീക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യത്തിന് കരുത്തേകും. താരന്‍ കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുടി കനം കുറയുന്നത് തടയുന്നു : ഗ്രീന്‍ ടീയിലെ ആന്റി ഓക്സിഡന്റുകള്‍ മുടിയ്ക്ക് ഗുണകരമാണെന്നാണ് കണ്ടെത്തല്‍. ഇത് മുടിയുടെ കനം കുറയ്ക്കുന്ന ഹോര്‍മോണിനെ ചെറുക്കുന്നു.

മുടിയിലുണ്ടാകുന്ന ഡാമേജ് തടയുന്നു : ഗ്രീന്‍ ടീയിലെ കാറ്റെച്ചിനുകള്‍, ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന പ്രകൃതിദത്ത പദാര്‍ഥങ്ങള്‍ എന്നിവ മുടിയിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതുവഴി മുടി കൂടുതല്‍ ബലമുള്ളതാകും.

മുടിയില്‍ ഗ്രീന്‍ ടീ നല്‍കുന്ന ഗുണങ്ങള്‍ കണ്ടല്ലോ. ഇനി ഗ്രീന്‍ ടീ എങ്ങനെ ഉപയോഗിക്കണം എന്നറിയണ്ടേ. മുടിയുടെ കാര്യത്തില്‍ ഗ്രീന്‍ ടീ കുടിക്കുന്നതിന്നതിനെക്കാള്‍ നല്ലത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതാണ്.

നേരിട്ട് മുടിയുടെ വേരുകളിലെത്തി ഗുണം ചെയ്യാന്‍ ഇത്തരത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ സാധിക്കും. ഇത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മുടിക്കും തലയോട്ടിക്കും ബലം നല്‍കാന്‍ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഗ്രീന്‍ ടീ ഹെയര്‍ സെറം പരീക്ഷിക്കുന്നത് വളരെ ഉത്തമമാണ്. ഇനി നേരിട്ട് ഗ്രീന്‍ ടീ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കില്‍ ഗ്രീന്‍ ടീ അടങ്ങിയ പ്രൊഡക്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കാം

ഗ്രീന്‍ ടീ മുടിയില്‍ നേരിട്ട് ഉപയോഗിക്കുന്നതിന് രണ്ട് രീതിയിലുണ്ട്. ഷാംപൂ ചെയ്തതിന് ശേഷം തണുത്ത ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി കഴുകുന്നതാണ് ഒരു രീതി. തലയോട്ടിയില്‍ നേരിട്ട് ഗ്രീന്‍ ടീ എക്‌സ്ട്രാക്ട് തേച്ച് പിടിപ്പിക്കുന്നതാണ് മറ്റൊരു രീതി. ഗ്രീന്‍ ടീ നേരിട്ട് തലയോട്ടിയിലുപയോഗിക്കുമ്പോള്‍, അതായത് ടോണര്‍ പോലുള്ളവ, തലയോട്ടിയിലെ ഫംഗസ് പോലുള്ളവ നീക്കം ചെയ്യപ്പെടുകയും മുടിയേയും തലയോട്ടിയേയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.

ഇവര്‍ ശ്രദ്ധിക്കുക…

എല്ലാവര്‍ക്കും ഗ്രീന്‍ ടീ ഉപയോഗിക്കാന്‍ പാടില്ല എന്നത് മറ്റൊരു വസ്തുതയാണ്. അലര്‍ജി ഉള്ളവര്‍ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സെന്‍സിറ്റീവ് സ്‌കിന്‍ കണ്ടീഷന്‍ ഉള്ളവരും ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഡെര്‍മറ്റോളജിസ്റ്റിന്റെ ഉപദേശം തേടേണ്ടതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme