- Advertisement -Newspaper WordPress Theme
Healthcareവേനല്‍ക്കാലത്തും കുടിക്കണം ചൂടുവെള്ളം

വേനല്‍ക്കാലത്തും കുടിക്കണം ചൂടുവെള്ളം

വേനല്‍കാലത്ത് തണുത്ത വെള്ളം കുടിക്കുമ്പോള്‍ കിട്ടുന്ന ഒരു ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ആന്തരിക ശരീര താപനില വേഗത്തില്‍ കുറയ്ക്കാനും ചൂടുള്ള അന്തരീക്ഷത്തില്‍ ശരീര താപനില ഉയരുന്നത് തടയാനുമൊക്കെ ഇത് സഹായിക്കും. തണുത്ത വെള്ളം ധാരാളം കുടിക്കുന്നതിനാല്‍ നിജ്ജലീകരണം തടയാനും ക്ഷീണം കുറയ്ക്കാനുമൊക്കെ ഗുണകരണമാണ്. എന്നാല്‍ ചൂടില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ മാത്രമേ തണുത്ത വെള്ളത്തിന് കഴിയൂ. എക്കാലത്തും തണുത്ത വെള്ളത്തിനേക്കാള്‍ ചൂടുവെള്ളം കുടിക്കുന്നതാണ് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വേനല്‍ക്കാലത്തും ചൂടുവെള്ളം തന്നെ കുടിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ദഹനം മെച്ചപ്പെടുത്തും
ദഹനത്തെ ഉത്തേജിപ്പിക്കാനും ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാനും ചൂടുവെള്ളം കുടിക്കുന്നത് ഗുണകരമാണ്. ദഹനവ്യവസ്ഥ സജീവമാക്കാനും ഇത് സഹായിക്കും. മലബന്ധം തടയാനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്.

വിഷവിമുക്തമാക്കും
ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീര താപനില താത്കാലികമായി വര്‍ധിക്കും. ഇത് വിയര്‍പ്പിനെ പ്രോത്സാഹിപ്പിക്കുകയും വിഷവസ്തുക്കള്‍ പുറന്തള്ളാനും ചര്‍മ്മത്തെ ശുദ്ധീകരിക്കാനും സഹായിക്കും.

ജലാംശം നിലനിര്‍ത്തും
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് ജലാംശം അത്യന്തപേക്ഷിതമാണ്. അതിനാല്‍ ദിവസേനെ സ്ത്രീകള്‍ 2.3 ലിറ്റര്‍ വെള്ളവും പുരുഷന്മാര്‍ 3.3 ലിറ്റര്‍ വെള്ളവും കുടിക്കുക.

ശരീര താപനില സന്തുലിതമാക്കും
ചൂടുള്ള കാലാവസ്ഥയില്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കും. ചൂടുള്ള പാനീയങ്ങള്‍ കുടിക്കുമ്പോള്‍ ശരീരത്തിലെ വിയര്‍പ്പ് വര്‍ധിക്കും. ഇത് ബാഷ്പീകരിക്കുമ്പോള്‍ ശരീര താപനിലയില്‍ വലിയ കുറവുണ്ടാകുന്നുവെന്ന് ഒട്ടാവ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

മൂക്കടപ്പ് ഒഴിവാക്കും
വേനല്‍ക്കാലത്ത് അലര്‍ജികള്‍ മൂലം വിവിധ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. അതില്‍ ഒന്നാണ് മൂക്കടപ്പ്, ജലദോശം, കഫക്കെട്ട് എന്നിവ. പതിവായി ചൂടുവെള്ളം കുടിക്കുമ്പോള്‍ ചൂട് നീരാവി ശ്വസിക്കാന്‍ ഇടയാക്കും. ഇത് കഫം ഉരുക്കാനും മൂക്കടപ്പ് ഇല്ലാതാക്കാനും സഹായിക്കും.

ആസക്തി കുറയ്ക്കും
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവയോടുള്ള ആസക്തി കുറയ്ക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ചൂട് വെള്ളം കുടിക്കുമ്പോള്‍ വയറു നിറഞ്ഞതായുള്ള തോന്നല്‍ ഉണ്ടാക്കും.

സമ്മര്‍ദ്ദം കുറയ്ക്കും
ചൂടുവെള്ളം നാഡീവ്യവസ്ഥയെ ശാന്തമാക്കാന്‍ സഹായിക്കും. കൂടാതെ വിശ്രമം പ്രോത്സാഹിപ്പിക്കുകയും സമ്മര്‍ദ്ദ നില കുറക്കുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme