- Advertisement -Newspaper WordPress Theme
Healthcareവിറ്റാമിന്‍ ഡി കൂടിയാലും പ്രശ്‌നം കുറഞ്ഞാലും പ്രശ്‌നം

വിറ്റാമിന്‍ ഡി കൂടിയാലും പ്രശ്‌നം കുറഞ്ഞാലും പ്രശ്‌നം

ചെറുപ്പക്കാര്‍ക്കിടയില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണരീതിയുമെല്ലാം ഇതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ഷീണം, തളര്‍ച്ച, അടിക്കടി മാറിമറിയുന്ന മാനസികാവസ്ഥ തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്നതാണ്.

നമ്മുടെ ശരീരത്തില്‍ ഒരേ സമയം ഹോര്‍മോണ്‍ ആയും പോഷകമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. കാത്സ്യത്തിന്റെയും ഫോസ്‌ഫേറ്റിന്റെയും തോത് നിയന്ത്രിക്കാനും എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി.

വിറ്റാമിന്‍ ഡിയുടെ അഭാവം ലക്ഷണങ്ങള്‍

വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച

ഉറക്കമില്ലായ്മ

വിഷാദം, ഉത്കണ്ഠ

മുടികൊഴിച്ചില്‍

എല്ലുകള്‍ക്കും പേശികള്‍ക്കും വേദന

വിശപ്പില്ലായ്മ

ഇടയ്ക്കിടെ പനിയും ജലദോഷം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍.

വിറ്റാമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ റിക്കറ്റ്‌സ് പോലുള്ള രോഗങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിവുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനു പുറമേ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്‌കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വിറ്റമിന്‍ ഡിയുടെ അഭാവവുമായി ബന്ധമുണ്ട്.

വിറ്റാമിന്‍ ഡി എങ്ങനെ ലഭ്യമാകും

സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം, അതുകൊണ്ട് സണ്‍ ഷൈന്‍ വിറ്റാമിന്‍ എന്നും വിളിക്കുന്നു. കൂടാതെ ചില ഭക്ഷണങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

മത്തി, സാല്‍മണ്‍ പോലുള്ള എണ്ണമയമുള്ള മീനുകള്‍, റെഡ് മീറ്റ്, കരള്‍, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങള്‍ എന്നിവയില്‍ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്റുകളെയും ആശ്രയിക്കാം.

വിറ്റാമിന്‍ ഡി എത്ര അളവില്‍

വിറ്റാമിന്‍ ഡിയുടെ അളവ് നിങ്ങളുടെ പ്രായത്തെയും വിറ്റാമിന്‍ ഡി കുറവിനുള്ള സാധ്യതയെയും ആശ്രയിച്ചിരിക്കുന്നു. കുട്ടി?കളിലും മുതിര്‍ന്നവരിലും പ്രതിദിനം ഏകദേശം 600 IU വിറ്റാമിന്‍ ഡി ആവശ്യമാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ഈ അളവ് ബാധകമാണ്. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിദിനം 400 IU വിറ്റാമിന്‍ ഡി യും 70 വയസിനു മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 800 IU വിറ്റാമിന്‍ ഡിയും ആവശ്യമാണ്.

വിറ്റാമിന്‍ ഡി ടോക്‌സിസിറ്റി

ആവശ്യമാണെന്ന് കരുതി അമിതമായാലും പ്രശ്‌നമാണ്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു കൂടാനും സാധ്യതയുണ്ട്. സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വൈറ്റമിന്‍-ഡി അധികമായി ശരീരത്തിലെത്തുക. സപ്ലിമെന്റ്‌സ് തന്നെയാണ് ഇതിന് കാരണമായി വരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്റ്‌സ് കഴിക്കരുത്. കാത്സ്യം ആഗിരണം ചെയ്യുന്നതില്‍ വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഡി ഉണ്ടെങ്കില്‍ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം ഉണ്ടാകാനും ഇത് ഹൈപ്പര്‍കാല്‍സെമിയ എന്ന അവസ്ഥയ്ക്കും കാരണമാകുന്നു.

അമിതമായാല്‍ ഈ അവസ്ഥ വൃക്കയെയും തകരാറിലായേക്കാം. കൂടാതെ ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകള്‍, വൃക്കകള്‍ തുടങ്ങിയ മൃദുവായ ടിഷ്യൂകളില്‍ കാത്സ്യം നിക്ഷേപിക്കുന്നതിനും കാരണമാകും. ഇത് അവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പള്‍മണറി ഫൈബ്രോസിസ്, കിഡ്‌നി തകരാറുകള്‍ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme