- Advertisement -Newspaper WordPress Theme
HEALTHരാത്രി ഉഷ്ണം കാരണം ബുദ്ധിമുട്ടുകയാണോ? കുറയ്ക്കാന്‍ വഴിയുണ്ട്

രാത്രി ഉഷ്ണം കാരണം ബുദ്ധിമുട്ടുകയാണോ? കുറയ്ക്കാന്‍ വഴിയുണ്ട്

രാത്രിയും പകലും ഒരുപോലെ ഉഷ്ണം. എത്ര സ്പീഡില്‍ ഫാന്‍ ഇട്ടാലും ഈ ചൂടുകാലാവസ്ഥയില്‍ രാത്രി ഉറക്കം സുഖമാകില്ല. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. വേനല്‍ക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

രാത്രിയിലെ ഉഷ്ണം കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍

  1. ശരീര താപനില സ്വാഭാവികമായി കുറയ്ക്കുക

രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് രാത്രികാലങ്ങളിലെ ഉഷ്ണം കുറയാനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ചൂടുകാലാവസ്ഥയില്‍ തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പിന്നീട് ശരീരം ചൂടാകാന്‍ കാരണമാകും.

  1. രാത്രി അത്താഴം ലളിതമാക്കാം സ്‌ക്രീന്‍ ടൈം കുറയ്ക്കാം

രാത്രി വൈകി വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ആന്തരിക താപനില വര്‍ധിപ്പിക്കും. ഇത് ശരീരം ചൂടാകാനും ഉഷ്ണം തോന്നാനും കാരണമാകും. രാത്രി വൈകിയുള്ള സ്‌ക്രീന്‍ സമയവും ഇത് കാരണമാകാം. ഇത് മെലറ്റോണിന്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, മാനസികമായും ബാധിക്കും.

  1. കിടപ്പുമുറി സജീകരിക്കുക

പകല്‍ സമയത്ത് ചൂട് തടയാന്‍ ജനാലകളും കര്‍ട്ടനുകളും അടച്ചിടുക. രാത്രിയില്‍, കട്ടികുറഞ്ഞ കോട്ടണ്‍ ബെഡ് ഷീറ്റുകള്‍ തിരഞ്ഞെടുക്കുക. രാത്രി ജനാലകള്‍ തുറന്നിടാന്‍ സുരക്ഷിതമെങ്കില്‍ തണുത്ത കാറ്റ് കിട്ടാന്‍ സഹായിക്കും.

  1. വെള്ളം കുടിക്കുക

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. കൂടാതെ ഉറങ്ങുന്നതിനുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

  1. അനാവശ്യമായ ലൈറ്റുകള്‍ ഓഫ് ചെയ്യുക

ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുറി ചൂടാവാന്‍ കാരണമാകുന്നു. അതിനാല്‍ ഉപകരണങ്ങള്‍ ഉറങ്ങുന്നതിന് മുന്‍പ് അണ്‍പ്ല?ഗ് ചെയ്യാന്‍ മറക്കരുത്. ലൈറ്റുകള്‍ നേരത്തെ ഓഫ് ചെയ്യുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme