- Advertisement -Newspaper WordPress Theme
സമ്മര്‍ദം കുറയ്ക്കാനും റോസ് വാട്ടര്‍ മതി..

സമ്മര്‍ദം കുറയ്ക്കാനും റോസ് വാട്ടര്‍ മതി..

ചര്‍മസംരക്ഷണ ദിനചര്യയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് റോസ് വാട്ടര്‍. പ്രകൃതിദത്ത ടോണര്‍ ആയും മോസ്‌ചൈസറായുമൊക്കെ റോസ് വാട്ടര്‍ ഒരു സുരക്ഷിത ഓപ്ഷനായി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ചര്‍മസംരക്ഷണത്തില്‍ മാത്രമല്ല, സുഗന്ധത്തിനും ഭക്ഷണത്തിലും രോഗമുക്തിക്കുമൊക്കെ പണ്ട് കാലം മുതല്‍ പനിനീര്‍ അല്ലെങ്കില്‍ റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. റോസ് ഹൈഡ്രോസോള്‍ എന്നും റോസ് വാട്ടറിനെ വിളിക്കുന്നു.

റോസാപ്പൂക്കളുടെ ഇതളുകള്‍ നീരാവി ഉപയോഗിച്ച് വാറ്റിയെടുക്കുന്നതാണ് റോസ് വാട്ടര്‍ ഉണ്ടാക്കുന്നത്. റോസാപ്പൂക്കളില്‍ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന നിരവധി ഫിനോളിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങമുണ്ട്.

റോസ് വാട്ടര്‍ സാധാരണയായി ചര്‍മസംരക്ഷണ ഉല്‍പന്നങ്ങളിലും പരമ്പരാഗത വിഭവങ്ങളില്‍ ഒരു ചേരുവയായോ ഒക്കെ ഉപയോഗിക്കുന്നത്. കൂടാതെ അവയുടെ സുഗന്ധം ശാന്തവും ആശ്വാസകരവുമായതിനാല്‍ സമ്മര്‍ദം കുറയ്ക്കാനും തിരഞ്ഞെടുക്കാറുണ്ട്.

റോസ് വാട്ടറിന്റെ മൂന്ന് പ്രധാന ഗുണങ്ങള്‍

ആന്റിമൈക്രോബയല്‍

റോസ് വാട്ടറിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചര്‍മത്തിന്റെ ഉപരിതലത്തിലെ ചില ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കും.

ഇത് ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്താനും, മുറിവുകളിലും പൊള്ളലുകളിലുമുള്ള അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കും.

ആന്റി-ഇന്‍ഫ്‌ലമേറ്ററി

റോസ് വാട്ടറില്‍ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നല്‍കും. സൂര്യതാപത്തില്‍ നിന്ന് ചര്‍മത്തിലുണ്ടാകുന്ന കേടുപാടുകള്‍ നീക്കാന്‍ റോസ് വാട്ടിന്റെ ഈ ആന്റി-ഇന്‍ഫ്‌ലമേറ്ററി ?ഗുണം സഹായിക്കും. കൂടാതെ എക്‌സിമ അല്ലെങ്കില്‍ റോസേഷ്യ മൂലം ചര്‍മത്തിനുണ്ടാകുന്ന ചൊറിച്ചില്‍ അസ്വസ്ഥത കുറയ്ക്കാനും റോസ് വാട്ടര്‍ ഉപോ?ഗിക്കാവുന്നതാണ്.

സമ്മര്‍ദം കുറയ്ക്കും

അരോമതെറാപ്പിയില്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ റോസ് ഓയില്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിച്ചതായും പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇതില്‍ അടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിലുണ്ടാകുന്ന ഓക്‌സിഡെറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme