- Advertisement -Newspaper WordPress Theme
എന്താണ് എഗ് ഫ്രീസിങ് ടെക്‌നോളജി; ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ?

എന്താണ് എഗ് ഫ്രീസിങ് ടെക്‌നോളജി; ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ?

സാമ്പത്തിക സ്ഥിരത, കരിയര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് അണ്ഡം ശീതികരിച്ചു സൂക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് വര്‍ധിച്ചുവരികയാണ്. ഇത് സാധ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങളും ഇപ്പോള്‍ ലഭ്യമാണ്. അണ്ഡങ്ങളെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ART) ആണ് ഓസൈറ്റ് ക്രയോപ്രിസര്‍വേഷന്‍ അഥവാ എഗ് ഫ്രീസിങ്. അണ്ഡം ഇത്തരത്തില്‍ സൂക്ഷിച്ചുവെയ്ക്കുന്നത് പില്‍ക്കാലത്ത് ഗര്‍ഭധാരണം സാധ്യമാക്കാന്‍ സഹായിക്കുന്നു.

എന്താണ് എഗ് ഫ്രീസിങ്

സ്ത്രീയില്‍ നിന്ന് ആരോഗ്യമുള്ള അണ്ഡം ശേഖരിക്കുകയും കൃത്രിമ സംവിധാനത്തിലൂടെ അതിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തി ഫ്രീസ് ചെയ്തു സൂക്ഷിക്കുകയും ചെയ്യുന്നതാണ് എഗ് ഫ്രീസിങ് എന്ന പ്രക്രിയ. പിന്നീട് സ്ത്രീ അമ്മയാവാന്‍ ആഗ്രഹിക്കുന്ന സമയത്ത് ഫ്രീസ് ചെയ്ത അണ്ഡം ബീജവുമായി ചേര്‍ത്ത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിലൂടെ ഗര്‍ഭഘാരണം സാധ്യമാക്കുന്നു. സ്വയം ഗര്‍ഭധാരണത്തിന് മാത്രമല്ല, അണ്ഡം ഡോണേറ്റ് ചെയ്യാനും എഗ് ഫ്രീസിങ് സഹായിക്കും.

അണ്ഡ ശേഖരണം

അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയും രക്ത പരിശോധനയിലൂടെയും അണ്ഡത്തിന്റെ വളര്‍ച്ച മനസിലാക്കാം. കൂടാതെ ഹോര്‍മോണ്‍ വ്യതിയാനവും ആന്‍ട്രല്‍ ഫോളിക്കിള്‍ കൗണ്ട് പരിശോധനയും നടത്തണം. ട്രാന്‍സ്വാജിനല്‍ അള്‍ട്രാസൗണ്ട് ഉപയോഗിച്ച് സ്ത്രീയുടെ അണ്ഡാശയത്തിലെ ദൃശ്യമായ, ചെറുതും, ദ്രാവകം നിറഞ്ഞതുമായ ഫോളിക്കിളുകളുടെ എണ്ണം അളക്കുന്ന ഒരു പ്രക്രിയയാണ് ആന്‍ട്രല്‍ ഫോളിക്കിള്‍ കൗണ്ട് (AFC). ഈ പരിശോധനകളിലൂടെ എത്രത്തോളം അണ്ഡം ഫ്രീസ് ചെയ്യാനാകുമെന്ന് അറിയാം. അതിനുശേഷം ആവറിയന്‍ സ്റ്റിമുലേഷന്‍ നടത്താനുള്ള മരുന്നുകള്‍ നല്‍കും. അതിനുശേഷം അണ്ഡം പുറത്തെടുത്ത് ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നു.

ആര്‍ക്കൊക്കെ എഗ് ഫ്രീസ് ചെയ്യാം

കീമോതെറാപ്പി, റേഡിയേഷന്‍ പോലുള്ള ചികിത്സകള്‍ക്ക് വിധേയമായി പ്രത്യുത്പാദനശേഷിക്ക് തകരാര്‍ സംഭവിച്ചവര്‍ക്കും പിസിഒഎസ് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍

അണ്ഡം പുറത്തെടുക്കുന്നത് 24 മണിക്കൂറില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാം. വയറുവേദന, വയറിളക്കം, മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. ചിലര്‍ക്ക് തലകറക്കവും രക്തസ്രാവവും വരെ ഉണ്ടാകാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme