അടുക്കളയില്‍ വിശ്രമമെടുക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്ന് സിങ്കാണ്. പച്ചക്കറികള്‍, പാത്രങ്ങള്‍ തുടങ്ങിയവ കഴുകി വൃത്തിയാക്കാനാണ് അടുക്കള സിങ്ക് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ അടുക്കളയില്‍ എപ്പോഴും ഉപയോഗമുള്ളതും സിങ്കിനാണ്. ചില സമയങ്ങളില്‍ ചെറിയ രീതിയിലുള്ള തടസ്സങ്ങള്‍ കാരണം സിങ്ക് അടഞ്ഞുപോവുകയോ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. എപ്പോഴും ഇത് ശരിയാക്കാന്‍ പ്ലംബറിനെ വിളിച്ച് പണം കളയേണ്ടതില്ല. ചിലത് നമുക്ക് തന്നെ വീട്ടില്‍ നിസ്സാരമായി പരിഹരിക്കാന്‍ സാധിക്കും. അവ എന്തൊക്കെ കാര്യങ്ങളാണെന്ന് അറിഞ്ഞാലോ.
അടഞ്ഞുപോയ ഡ്രെയിന്‍
സിങ്ക് അടഞ്ഞ് വെള്ളം പോകാതെ ആയാല്‍ പിന്നെ അടുക്കളയിലെ ജോലികള്‍ പണിമുടക്കേണ്ടതായി വരും. സിങ്ക് അടഞ്ഞു പോകുന്നതിനുള്ള പ്രധാന കാരണം അഴുക്കും, ഭക്ഷണാവശിഷ്ടങ്ങളും ഡ്രെയിനില്‍ അടിഞ്ഞുകൂടുന്നത് കൊണ്ടാണ്. ഇതിനെ നീക്കം ചെയ്യാന്‍ വളരെ എളുപ്പമാണ്. ചൂട് വെളളം സിങ്കിലേക്ക് ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് കൊടുക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം പിന്നെയും ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. ഇത് അടഞ്ഞിരിക്കുന്ന സിങ്കിലേ തടസ്സങ്ങളെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നു.
പൈപ്പിന്റെ ലീക്കേജ്
പൈപ്പ് പൂര്‍ണമായും അടഞ്ഞിട്ടില്ലെങ്കില്‍ വെള്ളം പോയികൊണ്ടേയിരിക്കും. ഇത് ജലത്തെ പാഴാക്കുകയും സിങ്ക് എപ്പോഴും നനഞ്ഞിരിക്കാനും കാരണമാകും. ഇങ്ങനെ സംഭവിക്കാന്‍ കാരണം ഉള്ളിലെ വാഷര്‍ തേഞ്ഞുപോയത് കൊണ്ടാവാം. ഇത് പരിഹരിക്കാന്‍ പ്ലമ്പറിന്റെ ആവശ്യമില്ല. ജലവിതരണം പൂര്‍ണമായും ഓഫ് ചെയ്തതിന് ശേഷം ടാപ്പ് അഴിച്ചുമാറ്റി തകരാറുള്ള ഭാഗം ഏതാണെന്ന് മനസിലാക്കി അത് മാറ്റിസ്ഥാപിക്കണം. ഇങ്ങനെ ചെയ്താല്‍ പൈപ്പിന്റെ ലീക്കേജ് തടയാന്‍ സാധിക്കും.
ഡ്രെയിനിലെ ദുര്‍ഗന്ധം
അടുക്കള സിങ്കില്‍ നിന്നും ദുര്‍ഗന്ധം വരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം മാലിന്യങ്ങള്‍ ഡ്രെയിനില്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ്. ഇങ്ങനെ ഉണ്ടാവാന്‍ കാരണം സിങ്ക് ശരിയായ രീതിയില്‍ വൃത്തിയാക്കാത്തത് കൊണ്ടാണ്. കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും സിങ്കിലേക്ക് ഒഴിച്ച് കൊടുക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ ഡ്രെയിനിലെ ദുര്‍ഗന്ധം എളുപ്പത്തില്‍ മാറും.
വാട്ടര്‍ പ്രഷറിലെ കുറവ്
ചില സമയങ്ങളില്‍ പൈപ്പില്‍ നിന്നും വളരെ കുറച്ച് വെള്ളം മാത്രമേ പുറത്തേക്ക് വരാറുള്ളൂ. ഇങ്ങനെ ഉണ്ടാവാനുള്ള കാരണം ധാതുക്കള്‍ അടിഞ്ഞുകൂടുകയോ ലൈംസ്‌കെയില്‍ അടിഞ്ഞുകൂടുന്നതുകൊണ്ടോ ആണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ടേപ്പിന്റെ എയറേറ്റര്‍ അഴിച്ച് മാറ്റി വിനാഗിരി ചേര്‍ത്ത വെള്ളത്തിലേക്ക് അര മണിക്കൂര്‍ മുക്കിവയ്ക്കണം. ഇത് വെള്ളത്തിലെ സമ്മര്‍ദ്ധത്തെ സാധാരണ നിലയിലെത്തിക്കുന്നു.