വേനല്‍ക്കാലം എത്തിയതോടെ ചൂടും കൂടി. ഫാന്‍ ഒരു നിമിഷം പോലും ഓഫ് ചെയ്ത് വീടിനുള്ളില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഫാനിന്റെ ഉപയോഗം വൈദ്യുതി ബില്ല് കൂട്ടുമെന്നല്ലാതെ ചൂടിനെ കുറക്കാന്‍ സാധിക്കുകയില്ല. എസി വാങ്ങുന്നത് ചൂടിനെ ചെറുക്കാന്‍ സാധിക്കുമെങ്കിലും വൈദ്യുതി ബില്ല് ഇരട്ടിക്കാന്‍ എസി തന്നെ ധാരാളം. ഫാനും എസിയും കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ശ്രദ്ധ പോകുന്നത് കൂളറിലേക്കാണ്. വലിയ ചിലവില്ലാതെ തന്നെ കൂളര്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂളര്‍ വാങ്ങാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്.
- വായുവിലുള്ള ഈര്‍പ്പത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കൂളറുകള്‍ സഹായിക്കുന്നു. വളരെ കുറഞ്ഞ രീതിയിലാണ് ഊര്‍ജ്ജത്തിന്റെ ഉപയോഗം ആവശ്യമായി വരുന്നത്. ഇത് കൂളറിന്റെ പ്രത്യേകതയാണ്.
- മുറിയുടെ വലിപ്പം അനുസരിച്ചാവണം കൂളര്‍ വാങ്ങേണ്ടത്. കുറഞ്ഞ കൂളിംഗ് കപ്പാസിറ്റിയുള്ള കൂളര്‍ വാങ്ങിയാല്‍ വലിയ മുറിയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.
- വിഷവാതകങ്ങള്‍ അധികമായി പുറന്തള്ളാത്തതും കൂളറിന്റെ മറ്റൊരു സവിശേഷതയാണ്. ഇത് പരിസ്ഥിതി സൗഹൃദമാണ്.
- എയര്‍ കൂളറുകളുടെ കൂളിംഗ് കപ്പാസിറ്റി അളക്കുന്നത് ക്യൂബിക് ഫീറ്റ് പെര്‍ മിനിറ്റിന്റെ (സിഎഫ്എം) അടിസ്ഥാനത്തിലാണ്. ചൂട് കൂടുതലുള്ള സ്ഥലങ്ങളിലാണെങ്കില്‍ ഉയര്‍ന്ന സിഎഫ്എം കൂളറുകള്‍ വാങ്ങുന്നതാണ് നല്ലത്.
- വാട്ടര്‍ ടാങ്കിന്റെ കപ്പാസിറ്റി മനസിലാക്കിയാല്‍ മാത്രമേ കൂളര്‍ എത്ര നേരം പ്രവര്‍ത്തിക്കുമെന്ന് അറിയാന്‍ സാധിക്കുകയുള്ളു. കൂടുതല്‍ കപ്പാസിറ്റി ഉണ്ടെങ്കില്‍ കൂളര്‍ ദീര്‍ഘ നേരത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
- ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍ മാത്രമല്ല വായുവിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനും ഗുണമേന്മയുള്ള കൂളറുകള്‍ക്ക് സാധിക്കും. അതിനാല്‍ തന്നെ ബില്‍റ്റ് ഇന്‍ എയര്‍ ശുദ്ധീകരണ സംവിധാനങ്ങളുള്ള എയര്‍ കൂളറുകള്‍ വാങ്ങിക്കാം.
- ചൂടില്ലാത്ത സമയങ്ങളില്‍ കൂളര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. കൂളറില്‍ നിന്നും ഈര്‍പ്പം ഉണ്ടാവുന്നതിനാല്‍ തന്നെ അമിതമായി ചൂടിലാത്ത സമയങ്ങളില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വായുവിലെ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.