in , , , , , , , ,

നിങ്ങളുടെ കുട്ടികള്‍ക്ക് അമിതവണ്ണമാണോ? എങ്കില്‍ പരിഹാരമുണ്ട്‌

Share this story

അമിതവണ്ണമുള്ള കുട്ടികളില്‍ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. മറ്റു പല ജീവിതശൈലി പ്രശ്‌നങ്ങളെയും പോലെ അമിതവണ്ണവും പരിഹരിക്കാന്‍ എളുപ്പമല്ല. ശരീരഭാരം കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ച് ചാര്‍ട്ട് ചെയ്യുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ചാര്‍ട്ടുകള്‍ ആണുള്ളത്.

ജനിച്ച ഉടനെ, ഒന്നര മാസം, രണ്ടര മാസം, മൂന്നരമാസം, ആറുമാസം, ഒമ്പതുമാസം, ഒരു വയസ്സ്, എന്നീ ഘട്ടങ്ങളിലും തുടര്‍ന്ന് ആറുമാസത്തെ ഇടവേളകളിലുമായാണ് ശരീരഭാരവും ഉയരവും കണക്കാക്കേണ്ടത്.

ആദ്യത്തെ 180 ദിവസം മുലപ്പാല്‍ മാത്രം നല്‍കുന്നത് കുഞ്ഞിനെ അമിത വണ്ണത്തില്‍ നിന്നും പോഷകാഹാരക്കുറവില്‍ നിന്നും സംരക്ഷിക്കുന്നു. ഏഴാം മാസം മുതല്‍ കുറുക്കുകള്‍ കൊടുത്തു തുടങ്ങും. ഘട്ടങ്ങളായി കട്ടിയുള്ള ആഹാരങ്ങള്‍ നല്‍കണം.

9 മാസം ആകുമ്പോഴേക്കും മുട്ടയും മീനും മറ്റും നല്‍കി തുടങ്ങാം. ഒരു വയസ്സാകുമ്പോഴേക്കും വീട്ടിലുണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും എരിവും പുളിയും ഉപ്പും കുറച്ചു കുട്ടികള്‍ക്ക് നല്‍കി തുടങ്ങണം. ഈ കാലയളവിലും കുഞ്ഞിന്റെ വിശപ്പും താല്‍പര്യവും മനസ്സിലാക്കി വേണം ഭക്ഷണം നല്‍കാന്‍.

വിശക്കുമ്പോള്‍ മാത്രം ഭക്ഷണം നല്‍കുക. കുഞ്ഞിന്റെ ശ്രദ്ധ ഭക്ഷണത്തില്‍ നിന്നും മാറ്റി എങ്ങനെയെങ്കിലും കൂടുതല്‍ കഴിപ്പിക്കാനുള്ള പ്രവണത ഒഴിവാക്കുക. ആഹാരത്തില്‍ പയറുവര്‍ഗങ്ങള്‍ മീന്‍ മുട്ട, ഇറച്ചി, പാല്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കൂടാതെ പച്ചക്കറികളും പഴവര്‍ഗങ്ങളും.

ആവിയില്‍ വേവിക്കുന്ന ആഹാരങ്ങള്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനേക്കാള്‍ നല്ലത് അതേപടി കഴിപ്പിക്കുന്നതാണ്. പാചകം ചെയ്യാതെ കഴിക്കാവുന്നവ അങ്ങനെ തന്നെ കഴിപ്പിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക.

ചെറിയ പ്രായം തൊട്ട് ശാരീരികമായ അധ്വാനം വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. കൊച്ചു കുട്ടികളെ ഏതുനേരവും എടുത്തു കൊണ്ടു നടക്കരുത്. ഇഴയാന്‍ പഠിച്ച കുട്ടികളെ കുറേനേരം അതിന് അനുവദിക്കണം. മുട്ടിലിഴയുന്നതിനും പിടിച്ചു നടക്കുന്നതിനും ഒക്കെ ധാരാളം സമയം നല്‍കണം. എന്ത് ചെയ്യുമ്പോഴും അരുത് എന്ന് പറയാതെ അവരുടെ കൂടെ നിന്നും സുരക്ഷിതമായി ചെയ്യാന്‍ ശീലിപ്പിക്കണം.

ഒരു വയസ്സു കഴിഞ്ഞാല്‍ ദിവസം മൂന്ന് മണിക്കൂര്‍ ലളിതമായ ശാരീരികാധ്വാനം വേണ്ട കാര്യങ്ങള്‍ക്ക് മാറ്റിവെക്കണം. മറ്റു കുട്ടികളുമായി ചേര്‍ന്ന് കളിക്കാനുള്ള അവസരം ഉണ്ടാകണം. രണ്ടു വയസ്സു വരെയെങ്കിലും മൊബൈല്‍, ടി.വി തുടങ്ങിയവ ശീലിപ്പിക്കരുത്.

സ്‌കൂള്‍ തുറന്നു, ഇനി കുട്ടികളുടെ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഡയറ്റിങ് ഗുണങ്ങള്‍