in ,

നടുവേദനക്കാരുടെ ശ്രദ്ധക്ക്

Share this story

ഇന്ന്‌ പ്രായഭേദമെന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ്‌ നടുവേദന. സമൂഹത്തില്‍ ശരാശരി എണ്‍പതുശതമാനം ആളുകളിലും നടുവേദന ഒരിക്കലെങ്കിലും വന്നിട്ടുണ്ടാകാം. നടുവേദനയ്‌ക്ക് പലകാരണങ്ങളുണ്ടാകാം. നട്ടെല്ലിന്റെ പ്രശ്‌നംകൊണ്ട്‌ മാത്രമല്ല നടുവേദനയുണ്ടാകുന്നത്‌.ഭൂരിപക്ഷം രോഗികളിലും നടുവേദനയുണ്ടാകുന്നത്‌ ജീവിതശൈലിയുടെ തകരാറുകളും മാനസിക സമ്മര്‍ദ്ദങ്ങളും കാരണമാണ്‌. മിക്ക നടുവേദനകളും വലിയ ചികിത്സ കൂടാതെ സുഖപ്പെട്ടു പോകുന്നവയാണ്‌. അല്‌പം വിശ്രമവും ശ്രദ്ധയോടെ ഓരോ പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്‌താല്‍ ഒരു പരിധിവരെ നടുവേദനയെ അകറ്റി നിര്‍ത്താം.

നടുവേദനയുടെ ഉറവിടം
നട്ടെല്ലിനും അതിനോടു ചേര്‍ന്നുള്ള മാംസപേശികള്‍ക്കും ഉണ്ടാകുന്ന വേദനയാണ്‌ നടുവേദന. പലകാരണങ്ങള്‍കൊണ്ട്‌ നടുവേദനയുണ്ടാകാം. ശരീരത്തെ നേരെ നിവര്‍ത്തി നിര്‍ത്തുന്ന അവയവമാണ്‌ നട്ടെല്ല്‌. തലയോട്ടി മുതല്‍ വാലറ്റം വരെ മുപ്പത്തിമൂന്ന്‌ കശേരുക്കള്‍ നട്ടെല്ലിലുണ്ട്‌. അസ്‌ഥികളെ(കശേരുക്കള്‍) ഒരു സൈക്കിള്‍ ചെയിനില്‍ എന്നപോലെ ബന്ധിപ്പിക്കുന്ന വാഷര്‍ പോലുള്ള ഘടകമാണ്‌ ഡിസ്‌ക്. നട്ടെല്ലിലുള്ള കുഴലിലൂടെയാണ്‌ കൈകളിലേക്കും കാലുകളിലേക്കും ഞരമ്പുകള്‍ പോകുന്നത്‌. നട്ടെല്ലിനു ചുറ്റും അതിനെ താങ്ങി നിര്‍ത്തുന്ന മാംസപേശികളും ലിഗ്‌്മന്റ്‌സും ഉണ്ട്‌. ഇവ കാരണമാണ്‌ നമുക്ക്‌ പല ദിക്കിലേക്കും തിരിയാനും മറിയാനും സാധിക്കുന്നത്‌. നടുവേദന എന്നു പറയുമ്പോള്‍ അത്‌ നട്ടെല്ലിന്റെ മാത്രം തകരാറുകൊണ്ട്‌ ആകണമെന്നില്ല. നട്ടെല്ലിന്റെ ഘടകങ്ങള്‍ക്കുണ്ടാകുന്ന തകരാറു മൂലം വേദന ഉണ്ടാകുന്നതുപോലെ തന്നെ നട്ടെല്ലിന്റേതല്ലാത്ത കാരണങ്ങള്‍കൊണ്ടും വേദനയുളവാകും. അതുകൊണ്ട്‌ നടുവേദനയെ നട്ടെല്ലില്‍ ഉണ്ടാകുന്നവ ( Spinal ), നട്ടെല്ലുമായി ബന്ധമില്ലാത്തവ (None Spinal). എന്നു രണ്ടായി തരംതിരിക്കാം.
ചികിത്സ
നടുവേദന തുടങ്ങുമ്പോള്‍ തന്നെ ഡോക്‌ടറുടെ അടുത്ത്‌ ഓടിേപ്പാകേണ്ട ആവശ്യമില്ല. കുറച്ചു വിശ്രമവും യാത്രകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്‌താല്‍ താനേ മാറിക്കൊള്ളും. ആവി പിടിക്കുക, ഓയില്‍മെന്റുകള്‍ പുരട്ടുക, ചെറിയ വേദനസംഹാരി ഗുളികകള്‍ കഴിക്കുക തുടങ്ങിയവ ഏറെ ആശ്വാസം പകരും. മൂന്നാഴ്‌ചയോ അതില്‍ കൂടുതലോ വിട്ടുമാറാതെ നില്‍ക്കുന്ന നടുവേദനയ്‌ക്കാണ്‌ വിദഗ്‌ദ്ധ ഡോക്‌ടറുടെ പരിശോധനയും ചികിത്സയും ആവശ്യമുള്ളത്‌.
ചികിത്സയുടെ ആദ്യപടിയെന്നവണ്ണം ഡോക്‌ടര്‍ക്ക്‌ എല്ലാ വിവരങ്ങള്‍ നല്‍കുകയും ശാരീരിക പരിശോധനയ്‌ക്ക് വിധേയമാകുകയുമാണ്‌ ചെയ്യേണ്ടത്‌. എക്‌സറെ, സി.ടി, എം.ആര്‍.ഐ സ്‌കാന്‍ മുതലായവ ആദ്യഘട്ട പരിശോധനയില്‍ ആവശ്യമില്ലാത്തവയാണ്‌. ലോകാരോഗ്യ സംഘടനയുടെ ഉപദേശാനുസരണം ആറാഴ്‌ച വിട്ടുമാറാത്ത നടുവേദനയ്‌്ക്ക്‌ എക്‌സറേ, മൂന്നു മാസം നീണ്ടുനില്‍ക്കുന്ന നടുവേദനയ്‌ക്ക് എ. ആര്‍. ഐ സ്‌കാന്‍ എന്നാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. അസഹനീയമായ നടുവേദനയും പനി, ചുമ മുതലായ ലക്ഷണങ്ങളും കാലുകള്‍ക്കുള്ള ബലക്ഷയവും മരവിപ്പും മൂത്രം പോകാനുള്ള തടസ്സവും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്‌ക്ക് വിധേയമാകണം. ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കുകയും പറഞ്ഞിട്ടുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുകയും ചെയ്യണം.
ശസ്‌ത്രക്രിയ
നടുവേദനയുള്ള രോഗികളില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനം ആളുകള്‍ക്കും ശസ്‌ത്രക്രിയയുടെ ആവശ്യമില്ല. മരുന്നുകള്‍, ഓയില്‍മെന്റുകള്‍, ഫിസിയോതെറാപ്പി, ബെല്‍റ്റുകള്‍, ചെറിയ വ്യായാമ മുറകള്‍, ജീവിതശൈലി ക്രമീകരണങ്ങള്‍, യോഗ, കൗണ്‍സലിംഗ്‌ എന്നീ മാര്‍ഗങ്ങളിലൂടെ പൂര്‍ണ്ണ ആശ്വാസം ലഭിക്കാവുന്നതാണ്‌.
ശസ്‌ത്രക്രിയ ആവശ്യമായി വരുമ്പോള്‍ വിദഗ്‌ദ്ധ പരിശോധനകള്‍ക്ക്‌ ശേഷം മൂലകാരണം കണ്ടുപിടിച്ച്‌ അതിന്‌ ഉതകുന്ന ശസ്‌ത്രക്രിയയാണ്‌ നടത്തേണ്ടത്‌. ശസ്‌ത്രക്രിയ ചെയ്യാന്‍ പ്രാഗത്ഭ്യമുള്ള ഡോക്‌ടറെയും ശസ്‌ത്രക്രിയയ്‌ക്കു വേണ്ട എല്ലാ സജ്‌ജീകരണങ്ങളുമുള്ള ആശുപത്രിയെയും വേണം സമീപിക്കാന്‍.
നടുവേദനയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍

അശ്രദ്ധമായി എടുക്കാവുന്നതില്‍ കവിഞ്ഞ്‌ ഭാരമുള്ള സാധനങ്ങള്‍ എടുത്തു പൊക്കുകയോ ഭാരം ചുമന്നുകൊണ്ട്‌ തിരിയുകയോ ചെയ്യുന്നത്‌.
നട്ടെല്ലിനിളക്കം ഉണ്ടാകുന്ന ചില ജോലികള്‍ ഉദാ: ജെ.സി.ബി. ഓപ്പറേറ്റര്‍, ജാക്‌ ഹാമര്‍ ഓപ്പറേറ്റര്‍.
ദീര്‍ഘനേരം ഒരേ പൊസിഷനില്‍ ഇരുന്ന്‌ ജോലി ചെയ്യുന്നവര്‍. ഉദാ: ദീര്‍ഘദൂര ലോറി- ബസ്‌ ഡ്രൈവര്‍മാര്‍. ഓഫീസ്‌-കമ്പ്യൂട്ടര്‍ ജോലിക്കാര്‍

ന്യുമോണിയ

എന്താണ് ഗ്ലോക്കോമ