ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഏറ്റവും മികച്ചൊരു പഴമാണ് അവാക്കാഡോ. അവാക്കാഡോ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മാരോഗ്യത്തില്‍ നല്ല സ്വാധീനം ചെലുത്തും. സ്ത്രീകള്‍ പതിവായി അവാക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തികതയും ഉറപ്പും മെച്ചപ്പെടുത്തുമെന്ന് സഹായിക്കുന്നതായി ജേണല്‍ ഓഫ് കോസ്‌മെറ്റിക് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
അവാക്കാഡോയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ചര്‍മ്മത്തെ സഹായിക്കും. ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി സഹായിക്കുന്ന അവാക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകള്‍.
ഒന്ന്
രണ്ട് സ്പൂണ്‍ അവാക്കാഡോയുടെ പേസ്റ്റും അല്‍പം ഓട്‌സ് പൊടിച്ചതും രണ്ട് സ്പൂണ്‍ പാലും ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
രണ്ട്
രണ്ട് സ്പൂണ്‍ അവാക്കാഡോ പേസ്റ്റും അല്‍പം രണ്ട് സ്പൂണ്‍ പഴം പേസ്റ്റാക്കിയതും യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്
അല്‍പം അവാക്കാഡോ പേസ്റ്റും കറ്റാര്‍വാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാന്‍ മികച്ചതാണ് ഈ പാക്ക്.