വരണ്ട ചര്‍മ്മം മികച്ചതായി കാത്തുസൂക്ഷിയ്ക്കുക അല്‍പ്പം പ്രയാസമാണ്. ചര്‍മ്മം ജലാംശമുള്ളതായി നിലനിര്‍ത്താനും പലര്‍ക്കും കഴിയാറില്ല. എന്നാല്‍ ചില കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തിന്റെ ഈ വരള്‍ച്ച ഒഴിവാക്കാം.
ആദ്യമായി ചെയ്യേണ്ടത് ദിവസവും എട്ട് മുതല്‍ 12 ഗ്‌ളാസ് വരെ വെള്ളം കുടിയ്കകുക എന്നതാണ്. വരണ്ട ചര്‍മ്മം ഹൈഡ്രേറ്റഡ് ആയിരിയ്ക്കാന്‍ ഏറ്റവും നല്ലതാണ് വെള്ളം കുടിയ്ക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിയ്ക്കുക.
ഗ്‌ളിസറിന്‍ കണ്ടന്റ് വളരെ കുറഞ്ഞതും നിലവാരമില്ലാത്തതുമായ സോപ്പുകള്‍ ഒഴിവാക്കുക. ഇനി വരണ്ട ചര്‍മ്മക്കാര്‍ കഴിവതും സോപ്പ് ഉപയോഗിയ്ക്കാതെ ഇരിയ്ക്കുന്നതാണ് നല്ലത്. ഫേസ് വാഷും, ബോഡി വാഷും ഉപയോഗിയ്ക്കുകയാണ് നല്ലത്.
സ്‌കിന്‍ എപ്പോഴും മോയിസ്ചറൈസര്‍ ഉപയോഗിച്ച് ഈര്‍പ്പമുള്ളതായി കാത്ത് സൂക്ഷിയ്ക്കുക. ഇല്ലെങ്കില്‍ വേഗത്തില്‍ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുമ്പോള്‍ തന്നെ സ്‌കിന്നില്‍ മാറ്റങ്ങള്‍ കണ്ടുതുടുങ്ങും.