in

തിളക്കമുള്ള മുഖത്തിന് വേണം പപ്പായ ഫേസ് പായ്ക്ക്

Share this story

സ്‌കിന്‍ ടോണിനെപ്പറ്റി ആകുലപ്പെട്ടിരുന്ന കാലമൊക്കെ പോയ്ക്കഴിഞ്ഞു എന്ന് വേണം പറായാന്‍. ഏത് തരം സ്‌കിന്‍ ആയാലും സ്‌കിന്‍ ടോണ്‍ ആയാലും അതിനെ മനോഹരമായി പരിപാലിയ്ക്കാനാണ് പുതുതലമുറയ്ക്ക് ഇഷ്ടം. അതിനാല്‍ തന്നെ മുഖത്തിന് തിളക്കം വേണമെന്ന് പെണ്‍കുട്ടികള്‍ ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല. കൃത്രിമമായി തിളക്കം തോന്നിപ്പിയ്ക്കുന്ന തരത്തില്‍ ധാരാളം മേക്കപ്പ് ഉത്പന്നങ്ങള്‍ നമ്മുടെ ബജറ്റിന് അനുസരിച്ച് ലഭിയ്ക്കും. അതിനെപ്പറ്റി പിന്നീടൊരിയ്ക്കല്‍ വിശദമായി പറയാം

ഇന്ന് നമുക്ക് വളരെ നാച്ചുറലായി എങ്ങനെ മുഖത്തിന്റെ തിളക്കം വര്‍ധിപ്പിയ്ക്കാം എന്ന് നോക്കാം. വീട്ടു വളപ്പിലും അയല്‍ വീടുകളിലും ധാരാളം വളരുന്ന പപ്പായ തന്നെ മതി മുഖത്തിന്റെ മാറ്റ് കൂട്ടാന്‍. പപ്പായ എല്ലാത്തരം സ്‌കിന്നിനും വളരെ യോജിച്ചതാണ്. അധികം പഴുത്ത് ചീഞ്ഞ് പോകാത്ത പപ്പായ തിരഞ്ഞെടുക്കുക.

പപ്പായയുടെ പള്‍പ്പ് മാത്രം ഒരു മൂന്ന് ടേബിള്‍സ്പൂണ്‍ എടുക്കുക. അതില്‍ ഒരു ടീ സ്പൂണ്‍ ശുദ്ധമായ ചെറുതേന്‍ ഒഴിയ്ക്കുക. തേനും പപ്പായയും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 മിനിട്ടിന് ശേഷം കഴുകി കളയുക. മുഖം തിളങ്ങുന്നത് കാണാം. ആഴചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്യുക.വിപണികളില്‍ ലഭ്യമാകുന്ന തേനില്‍ മായം കൂടുതലാണ്. അതിനാല്‍ തന്നെ വീടുകളില്‍ നിന്നോ ചെറുകിട സംരംഭകരില്‍ നിന്നോ തേന്‍ വാങ്ങുക. അങ്ങാടിക്കടകളിലും ശുദ്ധമായ തേന്‍ ലഭിയ്ക്കും.

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍ സ്ത്രീകള്‍ ഈ ആറ് കാര്യങ്ങളോട് നിര്‍ബന്ധമായും നോ പറയണം

മരുന്ന് കഴിച്ച് മരിയ്ക്കുന്ന നദികള്‍