in ,

ശീതളപാനീയങ്ങള്‍ഒഴിവാക്കാം; കുടിക്കാം കരിക്കിന്‍ വെള്ളം

Share this story


ഇന്ന് എല്ലാവരും ശീതളപാനീയങ്ങള്‍ക്ക് പിറകെയാണ്. എന്നാല്‍ ഇവ ആരോഗ്യത്തിന് ഒട്ടം നല്ലതല്ല.ആരോഗ്യത്തിന് കുടിക്കാന്‍ നല്ലത് കരിക്കിന്‍ വെള്ളമാണ്. കരിക്കിന്‍ വെള്ളം കുടിക്കുന്നതുകൊണ്ട് ദോഷങ്ങള്‍ ഇല്ലെന്ന് മാത്രമല്ല ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹാ
യിക്കുന്നു.

ഒരു ദിവസത്തിന് ആവശ്യമായ ഊര്‍ജവും ഉന്മേഷവും ലഭിയ്ക്കാനുള്ള മികച്ചൊരു വഴിയാണ് ദിവസം കരിക്കിന്‍ വെള്ളത്തിലൂടെ തുടങ്ങുകയെന്നത്. പ്രകൃതി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച എനര്‍ജി ഡ്രിങ്കുകളില്‍ ഒന്നാണിത്.രാവിലെ ഇത് കുടിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യവും ഒപ്പം എനര്‍ജിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ പൊട്ടാസ്യവും മഗ്‌നീഷ്യവുമെല്ലാം തന്നെ ഏറെ ഗുണം നല്‍കുന്നു. ബ്രെയിന്‍ ആരോഗ്യത്തിനും ഇത് മികച്ചതാണ്.

ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ സഹായിക്കുന്ന ഉത്തമമായ ഒരു പാനീയമാണിത്. ഇതാണ് മറ്റൊരു ഗുണം.പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിന്‍ വെള്ളം.നിയാസിന്‍, ഫിറിഡോക്‌സിന്‍,റിബോഫ്‌ലബിന്‍ പോലുള്ള വിറ്റാമിനുകള്‍ കരിക്കിന്‍ വെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിന്‍ വെള്ളത്തിനുണ്ട്.

കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കും.കൂടാതെ, കരിക്കിന്‍ വെള്ളത്തിന് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദ നില നിയന്ത്രണ വിധേയമായി നിലനിര്‍ത്തുവാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന പൊട്ടാസ്യവും ഈ പാനീയത്തില്‍ അടങ്ങിയിട്ടുണ്ട്, ഇത് ആന്റി ത്രോംബോട്ടിക് പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ കരിക്കിന്‍ വെള്ളം പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യും.

കരിക്കിന്‍ വെള്ളം കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഉള്ളടക്കം ഉള്ളതിനാല്‍ ഇത് പ്രമേഹ സൗഹൃദ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
ഇവ മഗ്‌നീഷ്യത്തിന്റെ ഏറ്റവും നല്ല ഉറവിടമായതിനാല്‍, തേങ്ങാവെള്ളം ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
പ്രതിരോധ ശക്തി കൂട്ടാനും അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം ഇളനീര് കുടിക്കുന്നത് വഴി സാധിക്കും.അതില്‍ നാരുകളും പ്രോട്ടീനും ഉള്ളതിനാല്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുന്നു.

ഇത് നിങ്ങളുടെ ശരീരം കൂടുതല്‍ കലോറി എരിച്ചു കളയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.വയറിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. നാരുകളാല്‍ സമൃദ്ധമായ ഒന്നാണ് കരിക്കിന്‍ വെള്ളം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും നല്ല ശോധനയ്ക്കുമെല്ലാം മികച്ചതാണിത്.കുടലിനെ ഫലപ്രദമായി വൃത്തിയാക്കുവാനും മൂത്ര വിസര്‍ജനം സുഗമമാക്കാനും കരിക്കിന്‍ വെള്ളം ഏറെ ഗുണം നല്‍കും

ജീവിതശൈലി രോഗങ്ങള്‍ ഇന്ത്യയിലെ പ്രധാന മരണ കാരണമെന്ന് ലോകാരോഗ്യ സംഘടന

ഗുണനിലവാരമില്ലാതെ പാരസെറ്റമോള്‍ ഗുളികള്‍