- Advertisement -Newspaper WordPress Theme
WOMEN HEALTHലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍ സ്ത്രീകള്‍ ഈ ആറ് കാര്യങ്ങളോട് നിര്‍ബന്ധമായും നോ പറയണം

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍ സ്ത്രീകള്‍ ഈ ആറ് കാര്യങ്ങളോട് നിര്‍ബന്ധമായും നോ പറയണം

ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യം ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ചില ജീവിതശൈലി മാറ്റങ്ങള്‍ സ്ത്രീകളെ ലൈംഗികമായി പകരുന്ന അണുബാധകള്‍ (എസ്ടിഐ), എച്ച്‌ഐവി/എയ്ഡ്‌സ്, അലര്‍ജികള്‍, അണുബാധകള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുന്നു.

എന്‍ഡോമെട്രിയോസിസ്, പിസിഒഎസ്, വന്ധ്യത, മുഴകള്‍, മറ്റ് ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങിയവ വരാതിരിക്കാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യസമയത്ത് തന്നെ ചികിത്സിക്കാതിരുന്നാല്‍ അത് കൂടുതല്‍ ദോഷം ചെയ്യും.

മികച്ച ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യത്തിന് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പൂനെയിലെ ലുല്ലനഗറിലെ മദര്‍ഹുഡ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ശാലിനി വിജയ് പറയുന്നു.

ഒന്ന്…

അര്‍ബുദം, ഹൃദ്രോ?ഗം എന്നിവയ്ക്ക് കാരണമാകുന്ന നിരവധി വിഷ പദാര്‍ത്ഥങ്ങള്‍ സിഗരറ്റില്‍ അടങ്ങിയിരിക്കുന്നു. പുകവലി അണ്ഡാശയത്തെയും ഗര്‍ഭാശയത്തെയും സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥയെയും ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ഗര്‍ഭകാലത്ത് പുകവലിക്കുന്നത് കുഞ്ഞിന് പലതരത്തിലുള്ള ആരോ?ഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.

രണ്ട്…

എല്ലാവര്‍ഷവും സ്ത്രീകള്‍ പാപ് സ്മിയര്‍, എസ്ടിഐ, അണുബാധ പരിശോധനകള്‍ എന്നിവയ്ക്കുള്ള പരിശോധനകള്‍ നടത്തുക. ഇടയ്ക്കിടെ പരിശോധനകള്‍ നടത്തുന്നത് രോ?ഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സഹായിക്കും.

മൂന്ന്…

എപ്പോഴും സുരക്ഷിതമായ ലൈംഗിക ബന്ധം (Safe sex), ഉറപ്പ് വരുത്തുക. ഗര്‍ഭനിരോധന ഉറ (Condom) ഉപയോഗിക്കുക. സുരക്ഷിതമല്ലാത്ത സെക്‌സ് വഴി ലൈംഗിക രോഗങ്ങള്‍ (STD s) ഉണ്ടാകാം.

നാല്…

ഓരോ സ്ത്രീയുടെയും ജീവിതത്തിന്റെ ഭാഗമാണ് മാസം തോറും മുടങ്ങാതെ എത്തുന്ന ആര്‍ത്തവ ദിനങ്ങള്‍. ശരീരത്തിന് കൂടുതല്‍ പരിചരണം ലഭിക്കേണ്ട സമയവും ഇത് തന്നെയാണ്. ആര്‍ത്തവ ശുചിത്വം വളരെ പ്രധാനമാണ്. ആര്‍ത്തവ ദിവസങ്ങളില്‍ ഓരോ 4-5 മണിക്കൂറിനും ശേഷം പാഡുകള്‍ മാറ്റുക.

അഞ്ച്…

അസ്വസ്ഥതയുണ്ടാക്കുന്ന ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം. നനവുള്ള അടിവസ്ത്രങ്ങള്‍ മണിക്കൂറോളം ഇടരുത്. നനവ് നിന്നാല്‍ രോഗാണുക്കള്‍ മൂലം അസുഖങ്ങള്‍ വരാം. ചൊറിച്ചില്‍, പൂപ്പല്‍ ഇവ വരാന്‍ സാധ്യതയേറും.

ആറ്…

ആര്‍ത്തവത്തിനു മുമ്പുള്ള ക്ഷീണം, വിഷാദം, ആസക്തി എന്നിവയ്ക്ക് കാത്സ്യം സഹായകമാണ്. മഗ്‌നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme