in ,

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ബാര്‍ലി വെള്ളം

Share this story

നാരുകളാല്‍ സമ്പന്നമായ ബാർലി നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. നാരുകൾ  ധാരാളം അടങ്ങിയ ബാർലി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ബാര്‍ലി വെള്ളം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.  

ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഏറെ ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാനും  ഇവ സഹായിക്കും. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പാനീയമാണ് ബാര്‍ലി വെള്ളം. ഫൈബര്‍ അടങ്ങിയ ബാര്‍‌ലി വെള്ളം വിശപ്പിനെ നിയന്ത്രിക്കാനും ശരീര ഭാരം കുറയ്ക്കാനും  സഹായിക്കും.

ബാർലി വെള്ളം എങ്ങനെ തയ്യാറാക്കാം?

കാൽ കപ്പ് ബാർലി എടുത്ത് മൂന്ന് കപ്പ് വെള്ളത്തിൽ ചേർക്കുക. ശേഷം ഇത് തിളപ്പിക്കുക. 5 മുതൽ 10 മിനിറ്റിന് ശേഷം തീ അണച്ച് വെള്ളം തണുപ്പിക്കുക. ശേഷം ഇവ ഗ്ലാസിൽ ഒഴിക്കുക. രുചി കൂട്ടാന്‍ വേണമെങ്കില്‍ ഒരു നുള്ള് ഉപ്പ്, കുറച്ച് നാരങ്ങാ നീര്, തേൻ എന്നിവ ഇതിലേക്ക് ചേർത്ത് കുടിക്കാം. 

കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം

ജീവിതശൈലി രോഗങ്ങള്‍ ഇന്ത്യയിലെ പ്രധാന മരണ കാരണമെന്ന് ലോകാരോഗ്യ സംഘടന