ശരീരത്തില്‍ പലതരത്തിലുളള കൊഴുപ്പുഘടകങ്ങളുണ്ട്. അതില്‍ ഒന്നുമാത്രമാണ് കൊളസ്‌ട്രോള്‍, ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോള്‍. ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോളിന്റെ അളവ് പരിധി വിടുമ്പോഴാണ് അപകടമാകുന്നത്. കൊളസ്‌ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് ലിപോപ്രോട്ടീനെ എച്ച്.ഡി.എല്‍. എന്നും സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീനെ എല്‍.ഡി.എല്‍.എന്നും വിളിക്കുന്നു. കോശങ്ങളിലും രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കരളിലെത്തിച്ച് വിഗടിപ്പിക്കുന്ന ധര്‍മമാണ് എച്ച്. ഡി.എല്ലിന്റെത്. അതുകൊണ്ടാണ് എച്ച്.ഡി.എല്ലിനെ നല്ല കൊളസ്‌ട്രോള്‍ എന്ന് പറയുന്നത്.
കരളില്‍നിന്ന് കൊളസ്‌ട്രോളിനെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുകയും രക്തക്കുഴലിന്റെ ഉള്‍പ്പാളിയായ എന്‍ഡോതീലിയത്തില്‍ അടിഞ്ഞുകൂടാനിടയാക്കുകയും ചെയ്യുന്നതുകൊണ്ടാണ് എല്‍.ഡി.എല്ലിനെ ചീത്ത കൊളസ്‌ട്രോള്‍ എന്ന് വിളിക്കുന്നത്. കൊളസ്‌ട്രോളിന്റെയും മറ്റ് കൊഴുപ്പുഘടകങ്ങളുടെയും അളവ് കണ്ടെത്താനുളള പരിശോധനയാണ് ലിപിഡ്‌പ്രൊഫൈല്‍ ടെസ്റ്റ്.12 മണിക്കൂര്‍ ഭക്ഷണം കഴിക്കാതിരുന്നതിനുശേഷമാണ് പരിശോധനനടത്തുക. കൊളസ്‌ട്രോള്‍ പരിധി കടന്നാല്‍ ഹ്യദ്രോഗം, സ്‌ട്രോക്, പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ്, അമിത ബി.പി.പ്രേമേഹം തുടങ്ങിയ പ്രശനങ്ങളുണ്ടാകാം.
കൊഴുപ്പ് കൂടിയ ഭക്ഷണം ഒഴിവാക്കണം. ദിവസവും വ്യായാമംചെയ്യുക. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍. കൂട്ടാനുളള ഏറ്റവും നല്ല മാര്‍ഗമാണ് വ്യായാമം. ഉയര്‍ന്ന കൊളസ്‌ട്രോളിനൊപ്പം പ്രമേഹം. ഹ്യദ്രോഗം തുടങ്ങിയ പ്രശനങ്ങളുളളവര്‍ സ്റ്റാറിന്‍ മരുന്നുകള്‍ കഴിക്കണം.ഏറ്റവും നന്നായി പ്രവര്‍ത്തിക്കൂന്നത് രാത്രിയിലായതുകൊണ്ട് സ്റ്റാറ്റിന്‍ ഗുളികകള്‍ രാത്രി കഴിക്കണം. മരുന്ന് കഴിക്കുന്നവര്‍ ക്യത്യമായ ഇടവേളകളില്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റുകള്‍ നടത്തണം.