1 ദീര്‍ഘനേരം ഒരേപോലെ ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നവര്‍ ഒരു മണിക്കൂറില്‍ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നില്‍ക്കുകയോ ചെയ്യണം.
2 കസേരയില്‍ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയില്‍ തൊടാന്‍ ശ്രമിക്കുക. കുനിയുമ്പോള്‍ ശ്വാസം പുറത്തേക്കും നിവരുമ്പോള്‍ ശ്വാസം അകത്തേക്കും എടുക്കണം.
3 പാദങ്ങള്‍ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക.
4 കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളില്‍ തൊടാന്‍ ശ്രമിക്കുന്നതു പോലെ ചരിക്കുക.
5 കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്പോള്‍ നട്ടെല്ലും തലയും നിവര്‍ത്തി ഇടുപ്പ്, കാല്‍ മുട്ടുകള്‍ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയില്‍ അമര്‍ത്തി ഇരിക്കുക.
6 കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ മുകള്‍ഭാഗം കണ്ണിനുനേരെ വരുന്ന രീതിയില്‍ ക്രമീകരിക്കുക.