മുടിയുടെ നര മറയ്ക്കാനും മുടിക്കു പലതരം നിറങ്ങള്‍ നല്‍കുന്നതിനും ഹെയര്‍ കളറുകളും ഹെയര്‍ ഡൈകളും വ്യാപകമായി ഉപയോഗിച്ചു വരുന്നു. വീട്ടില്‍ തന്നെ ചെയ്യാവുന്ന വിവിധയിനം ഹെയര്‍ ഡൈകള്‍ ലഭ്യമാണ് ഹെന്നയും മറ്റു ചെടികളുടെ സത്തടങ്ങിയ ഹെയര്‍ ഡൈകളും മുടിക്കു നിറം കൊടുക്കുമെങ്കിലും അവ ഓരോ തവണ മുടി കഴുകുമ്പോഴും നിറം മങ്ങിവരുന്ന സെമി പെര്മനെന്റ് ഹെയര്‍ ഡൈ ആണ്.
പിപിഡി (Para phenline di amine ) അമോണിയ, ഹൈഡ്രജന്‍ പെറോക്സൈഡ് മുതലായ ഘടകങ്ങള്‍ അടങ്ങിയ ഹെയര്‍ ഡൈകള്‍ സ്ഥിരമായി (Permanent) മുടിക്കു നിറം കൊടുക്കുന്നവയാണ് ഇവ മുടിയുടെ ഉള്പാളികള്ക്കകത്തേക്കു കടന്നു ചെല്ലുന്നതിനാല്‍ മുടി കഴുകുമ്പോള്‍ നിറം മങ്ങുകയില്ല. മുടി വളരുന്നതിനനുസരിച്ച് ടച്ച് അപ് ചെയ്യേണ്ടി വരും പിപിഡി എന്ന രാസവസ്തു അലര്‍ജികള്‍ക്കു കാരണമാകുന്നു അതിനാല്‍ ഹെയര്‍ കളര്‍ തലയില്‍ മുഴുവനായി ഉപയോഗിക്കുന്നതിനു മുന്‍പേ അലര്‍ജി പരിശോധന ചെയ്യുന്നതു നല്ലതാണ്