മുടിയുടെയും ശിരോചര്‍മത്തിന്റെയും വ്യത്തി എന്നത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എണ്ണമയവും വിയര്‍പ്പും അഴുക്കും തങ്ങിനില്‍ക്കുന്നത് താരനും അണുബാധകള്‍ക്കും തുടര്‍ന്ന് മുടികൊഴിച്ചിലിനും കാരണമാകുന്നു. ചെമ്പരത്തിത്താളിയും നെല്ലിക്കയും മറ്റു പ്രക്യതിദത്തമായ ക്ലെന്‍സിങ് ഉപാധികളാണ്. എന്നാല്‍ അവതയാറാക്കാനുളള ബുദ്ധിമുട്ടും മറ്റും കണക്കിലെടുത്ത് മാര്‍ക്കറ്റില്‍ എളുപ്പം ലഭ്യമായ ഷാംപൂകള്‍ ഉപയോഗിക്കാന്‍ എല്ലാവരും താല്‍പര്യപ്പെടുന്നു.
ഷാംപൂവില്‍ അടങ്ങിയ ഡിറ്റര്‍ജന്റും പതയുന്ന ഘടകങ്ങളും എണ്ണമയവും അഴുക്കും വ്യത്തിയാക്കുമെങ്കിലും മുടിയെയും ശിരോചര്‍മത്തെയും വരണ്ടതാക്കുന്നു (കൂടുതല്‍ വിയര്‍പ്പും എണ്ണമയവുളളവര്‍ക്ക് ആഴ്ചയില്‍ 2-3 തവണ ഷാംപൂ ഉപയോഗിക്കാം) ഷാംപൂ ചെയ്തതിനു ശേഷം ഒരു കണ്ടീഷനര്‍ ഉപയോഗിക്കാവുന്നതാണ്. രണ്ടു തരം കണ്ടീഷനര്‍ ലഭ്യമാണ്. ഒന്ന് മുടിയില്‍ പുരട്ടി 10-20 മിനിറ്റിനുളളില്‍ കഴുകിക്കളയുന്നവ മുടി തുവര്‍ത്തിയതിനു ശേഷം പുരട്ടാവുന്ന കണ്ടീഷനര്‍ ആണ് മറ്റൊന്ന് മുടി വരണ്ടതാ വാതിരിക്കുന്നതിനും തിളക്കത്തോടെ ഇരിക്കാനും കണ്ടീഷനര്‍ നല്ലതാണ്. നമ്മുടെ വെളിച്ചെണ്ണയും നല്ലൊരു കണ്ടീഷനര്‍ ആണ് മുടിയുടെ പുറം പാളിയായ ക്യൂട്ടിക്കിള്‍ സംരക്ഷിക്കാനും പ്രോട്ടീന്‍ നഷ്ടപ്പെടുന്നതു തടയാനും വെളിച്ചെണ്ണയും കണ്ടീഷനറുകളും സഹായിക്കുന്നു കൂടാതെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നു മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.