- Advertisement -Newspaper WordPress Theme
HEALTHഗാംബിയയില്‍ ചുമ മരുന്നുകള്‍ വിവാദ ചുമ മരുന്ന് ഇന്ത്യയില്‍ വിറ്റിട്ടില്ല

ഗാംബിയയില്‍ ചുമ മരുന്നുകള്‍ വിവാദ ചുമ മരുന്ന് ഇന്ത്യയില്‍ വിറ്റിട്ടില്ല

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ മരുന്ന് ഉല്‍പാദിപ്പിച്ചത് ഹരിയാനയിലെ സോനിപ്പത്തില്‍
പടിഞ്ഞാറാന്‍ ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നു സംശയിക്കുന്ന കമ്പനിയുടെ മരുന്നുകള്‍ ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നു ക്രേന്ദ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം സാംപിളുകള്‍ ഇന്ത്യയിലും പരിശോധനയ്ക്ക് വിധേയമാക്കും ലോകാരോഗ്യ സംഘടന നടത്തിയ പരിശോധനാ ഫലവും സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട് ഇതിനിടെ,കുട്ടികളുടെ അസ്വാഭാവിക മരണത്തിന്റെ പശ്ചാത്തലത്തില്‍ ഗാംബിയ ഈ മരുന്നുകളുടെ ഉപയോഗം തടയുന്നതിനു വീടുതോറും പ്രചാരണം തുടങ്ങി. മരുന്നിനു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ മറ്റു രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

അലര്‍ജി, ശ്വാസതടസ്സം, മൂക്കടപ്പ് എന്നിവയ്ക്കു നല്‍കുന്ന പ്രോമെഥസീന്‍ ഓറല്‍ സൊല്യൂഷന്‍, കൊഫെക്‌സനാലിന്‍, മകോഫ് കഫ് സിറപ്പ്, ജലദോഷത്തിനു നല്‍കുന്ന മഗ്രിപ് എന്നിവയാണ് ആശങ്ക ഉയര്‍ത്തുന്ന മരുന്നുകള്‍. ഹരിയാനയിലെ സോനിപ്പത്ത് ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഉല്‍പാദകര്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാമെങ്കിലും കയറ്റുമതിക്കു മാത്രമാണ് അനുമതി നല്‍കിയിട്ടുളളതെന്നു ഹരിയാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു ഇവരുടെ മരുന്നുകള്‍ കയറ്റുമതി ചെയ്ത ഏക രാജ്യമാണു ഗാംബിയ.

ഗാംബിയയിലെ സംഭവത്തില്‍ ഇന്ത്യന്‍ കമ്പനിയുടെ പങ്ക് വ്യക്തമായതോടെയാണ് വിഷയത്തില്‍ ലോകാരോഗ്യ സംഘടന ഇടപെട്ടത്. ലോകാരോഗ്യ സംഘടന നടത്തിയ പരിശോധനയിലെ 23 സാംപിളുകളില്‍, 4 എണ്ണത്തില്‍ വിഷവസ്തുവായ എഥലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് മരുന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യം അതിന്റെ ഗുണനിലവാരം പരിശോധിക്കണമായിരുന്നു എന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme