in , , , , , , ,

കൈകള്‍ സുന്ദരമാകാന്‍ 15 ദിവസം കൂടുമ്പോള്‍ ചെയ്യാം മാനിക്യൂര്‍

Share this story

വെയിലേറ്റ് കൈകളില്‍ ഉണ്ടാകുന്ന കരിവാളിപ്പ് , ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതു മുലമുളള വരള്‍ച തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കൈകള്‍ക്ക് ഭംഗിയും വ്യത്തിയും നേടാനും മാനിക്യൂര്‍ സഹായിക്കും

കൈകള്‍ മുക്കി വയ്ക്കാന്‍ പാകത്തിന് ഒരു ബൗള്‍ എടുക്കുക ഇതില്‍ ഇളം ചൂടുവെളളം നിറച്ച് രണ്ടു വലിയ സ്പൂണ്‍ ഉപ്പും ഷാംപൂവും ചേര്‍ത്തിളക്കുക.

വരണ്ടചര്‍മക്കാര്‍ അരിപ്പൊടിയും നെയ്യും ചേര്‍ത്ത് സ്‌ക്രബ് തയാറാക്കി വയ്ക്കണം . ഓട്‌സ് പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത സ്‌ക്രബ് ആണ് ചര്‍മത്തിന് തിളക്കം കിട്ടാന്‍ നല്ലത്. കരിവാളിപ്പിന് പാതി മുറിച്ച തക്കാളി പഞ്ചസാരയില്‍ മുക്കി കൈകളില്‍ സ്‌ക്രബ് ആയി ഉപയോഗിക്കാം

നഖങ്ങളില്‍ നെയില്‍ പോളിഷ് ഉണ്ടെങ്കില്‍ റിമൂവര്‍ ഉപയോഗിച്ച് അവ നീക്കം ചെയ്തശേഷം ഷാംപൂ കലര്‍ത്തിയ വെളളത്തില്‍ 10 മിനിറ്റ് കൈകള്‍ മുക്കി വയ്ക്കുക.

ടൂത് ബ്രഷ് ഉപയോഗിച്ച് നഖങ്ങള്‍ ഉരച്ചു വ്യത്തിയാക്കിയശേഷം . തയാറാക്കി വച്ച സ്‌ക്രബ് പുരട്ടി മസാജ് ചെയ്തശേഷം കഴുകുക. ഒരു പ്യൂമിസ് സറ്റോണില്‍ അല്‍പം ഫെയ്‌സ് വാഷ് പുരട്ടി കൈലത്തില്‍ മ്യദുവായി മസാജ് ചെയ്ത് കഴുകുക കൂടി ചെയ്താല്‍ മ്യതകോശങ്ങള്‍ പൂര്‍ണമായി അകലും

ക്യൂട്ടിക്കിള്‍ റിമൂവര്‍ ഉണ്ടെങ്കില്‍ അതുപയോഗിച്ച് നഖത്തിന്റെ വശങ്ങളിലെ ചര്‍മം നീക്കം ചെയ്യാം ഇനി നഖം ആക്യതിയില്‍ വെട്ടി പാക്ക് കൈകളില്‍ ഇടാം

ഏത്തപ്പഴം അരച്ചതും പാലും ചേര്‍ത്ത് പാക്കായി കയ്യിലിടാം ഇതുണങ്ങിയശേഷം കഴുകുക.

കൈകളില്‍ മോയിസ്ചറൈസര്‍ പുരട്ടി , നഖങ്ങളില്‍ ബേസ് കോട്ട് അണിഞ്ഞ ഉണങ്ങിയശേഷം നെയില്‍ പോളിഷ് അണിയാം.

ചെളളുപനി : ആറുമാസത്തിനിടെ രോഗികളായത് 169 പേര്‍

മദ്യപിച്ച പിതാവിനെ ഭയന്ന് രാത്രി തോട്ടത്തില്‍ ഒളിച്ചു; 4 വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു