ദേഹമനങ്ങി ചെയ്യുന്ന കൃഷിയും അതിനു സമാനമായ മറ്റു ജോലികളും ഇപ്പോള്‍ നമ്മള് ആശ്രയിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികളെയാണ്. ഇപ്പൊ സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ആഗ്രഹിക്കുന്നത് ഓഫീസ് ജോലികളാണ് . മുന്‍പ് പുരുഷന്മാരെപോലെ സ്ത്രീകളും ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് വിയര്‍പ്പിലൂടെ പുറത്തേക്കു പോരാന്‍ തക്കമുള്ള പ്രവര്‍ത്തികള്‍ ആയിരുന്നു. അടുക്കള ജോലിയാണെങ്കില്‍ പോലും മിക്സി, ഗ്രൈന്ടെര്‍, മോട്ടോര്‍ ഇവയുടെ പ്രവര്‍ത്തനങ്ങളെ ആശ്രയിക്കാതെ ചെയ്യാവുന്നത് കൊണ്ട് പ്രതികൂല മായ ജീവിത ശൈലി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബിപി , കൊളസ്ട്രോള്‍, എന്നീ രോഗങ്ങള്‍ അന്ന് ഉണ്ടായിരുന്നില്ല. കൂടാതെ കൂട്ട് കുടുംബ ശൈലി വിട്ട്, ന്യൂക്ലിയര്‍ കുടുംബ സംവിധാനത്തിലേക്ക് ചേക്കേറിയതു മൂലം വളര്‍ന്ന് വരുന്ന കുട്ടികള്‍ ചെറുപ്പം മുതല്‍ തന്നെ കളികളിലും കായികാഭ്യാസങ്ങളിലും പങ്കുകൊള്ളാന്‍ അവസരമില്ലാതെ കമ്പ്യൂട്ടര്‍, ടിവി, വീഡിയോ ഗൈമില്‍ മുഴുവന്‍ സമയം ചിലവഴിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്നു. ഈ ചുറ്റുപാടില്‍ ഏറ്റവും ലളിതവും ചിലവില്ലാത്തതും ആയ പ്രഭാത സമയത്തെ നടത്തമാണ് ശീലമാക്കേണ്ടത്. നടപ്പിനെ മറ്റൊരു ജോലിയായോ, ബാധ്യതയായോ കാണാതിരിക്കുക. ഓരോരുത്തരുടെയും സമയ സൌകര്യമാണ് പ്രധാനം. ചിലര്‍ക്ക് രാവിലെ നടക്കാനും മറ്റു ചിലര്‍ക്ക് വൈകുന്നേരം നടക്കനുമാക്കും ഇഷ്ടം. ഓരോരുത്തരും അവരവര്‍ക്ക് പറ്റിയ ഒരു സമയം കണ്ടെത്തി കുറഞ്ഞത് അര മണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ നടക്കണം. ആദ്യം സാവധാനത്തില്‍ നടന്നു തുടങ്ങി പിന്നെ വേഗത കൂട്ടണം.
പാദങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതരത്തിലുള്ള ഷൂസുകള്‍ ധരിക്കണം. നടത്തം അവസാനിപ്പിക്കാരാകുമ്പോള്‍ വേഗത കുറച്ച് ക്രമേണ അവസാനിപ്പിക്കണം. നടത്തം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉടനെ ശ്രമകരമായ ജോലികളില്‍ ഒന്നും ഏര്‍പ്പെടുരുത്. ശരീരത്തെ സ്വയം കൂളാകാന്‍ അനുവദിക്കുക. 45 മിനിറ്റ് നടന്ന ഒരു വ്യക്തി 15 മിനിറ്റു വിശ്രമിക്കണം. എസി, ഫാന്‍ എന്നിവ ഉപയൂഗിച്ചു വേഗം ശരീരത്തെ തണുപ്പിക്കാന്‍ പാടില്ല. വിശ്രമിക്കാതെ ഉടന്‍ കുളിക്കുകയും ചെയ്യരുത്. തലേദിവസം യാത്ര, പതിവില്‍ കവിഞ്ഞ ക്ഷീണം എന്നിവ ഉണ്ടെങ്കില്‍ അന്നേ ദിവസം നടത്തത്തിന്റെ വേഗത കുറയ്ക്കുക. മിതമായ ഭക്ഷണ ശീലവും, മിതമായ ഉറക്കവും നല്ല ജീവിത ശൈലിയും ഉണ്ടെങ്കില്‍ തന്നെ ഒരുവിധം രോഗങ്ങില്‍ നിന്നുതന്നെ നമുക്ക് രക്ഷ നേടാം.