in , , , , , ,

ഈ ദിവസങ്ങളില്‍ ഹൃദയസ്തംഭന സധ്യതകളേറെ; കണ്ടെത്തലുമായി ഗവേഷകര്‍

Share this story

ശരീരത്തിന്റെ സകല പ്രവര്‍ത്തനങ്ങളിലെയും പങ്കാളിയാണ് ഹൃദയം. ആരോഗ്യമുള്ള ഹൃദയമാണ് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണം. ഹൃദയമിടിപ്പിലെ നേരിയ വ്യത്യാസം പോലും മനുഷ്യ ജീവനെ അപകടത്തിലാക്കിയേക്കാം. അതുകൊണ്ടു തന്നെ ഹൃദയത്തെ സുരക്ഷിതമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഹൃദയം സാധാരണ നിലയിലല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.
ഭൂരിഭാഗം ആളുകള്‍ക്കും ഹൃദയസ്തംഭനം വരുന്നത് ആഴ്ചയില്‍ ഏത് ദിവസമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സ്വീഡനിലെ ഗവേഷകര്‍. അമേരിക്കന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, പലര്‍ക്കും ഹൃദയസ്തംഭനം വരാറുള്ളത് തിങ്കളാഴ്ചയാണെന്നാണ് സ്വീഡനിലെ ഉപ്സാല, ഉമിയ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.
സ്വീഡ്ഹാര്‍ട്ട് എന്ന സ്വീഡിഷ് ദേശീയ ക്വാളിറ്റി രജിസ്ട്രിയില്‍ 2006 മുതല്‍ 2013വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഹൃദയസ്തംഭന കേസുകളാണ് പഠനത്തിന്റെ ഭാഗമായി വിലയിരുത്തിയത്. 1.56 ലക്ഷം പേര്‍ക്കാണ് ഇക്കാലയളവില്‍ ഹൃദയസ്തംഭനം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും തിങ്കളാഴ്ചയുണ്ടായതാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ശൈത്യകാല ദിനങ്ങളിലും തിങ്കളാഴ്ച്ചകളിലും ആളുകള്‍ കൂടുതല്‍ സമ്മര്‍ദത്തിലായതിനാല്‍ ഈ ദിനങ്ങളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
ഒരു ആഴ്ച്ച നേരത്തെ ആസൂത്രണം ചെയ്യുന്ന വഴിയും ശ്വസനവ്യായാമങ്ങളിലൂടെയും തിങ്കളാഴ്ച്ച സമ്മര്‍ദം ഒരു പരിധി വരെ ലഘൂകരിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വേനലവധി കാലത്തും വാരാന്ത്യങ്ങളിലും ഹൃദയസ്തംഭന സാധ്യത കുറവാണ്. ഈ ദിനങ്ങളില്‍ ആളുകള്‍ കൂടുതലും വിശ്രമത്തിലായിരിക്കുമെന്നതിനാല്‍ അവരുടെ സമ്മര്‍ദ്ദം കുറവായിരിക്കും. രക്ത സമ്മര്‍ദ്ദ നിയന്ത്രണത്തിലും ഹൃദയമിടിപ്പ് സാധാരണ ഗതിയിലും ആയിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

പ്രഭാത നടത്തം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ പ്രയോജനം ചെയ്യും

സ്വകാര്യ മേഖലയില്‍ കേരളത്തിലെ ആദ്യത്തെപീഡിയാട്രിക് ന്യൂറോളജിദേശീയ ഫെലോഷിപ്പ് കിംസ്ഹെല്‍ത്തില്‍