തിരുവനന്തപുരം: പീഡിയാട്രിക് ന്യൂറോളജിയില്‍ സ്വകാര്യ മേഖലയില്‍ കേരളത്തില്‍ ആദ്യത്തെയും ഇന്ത്യയില്‍ മൂന്നാമത്തെയും പീഡിയാട്രിക് ന്യൂറോ ഫെലൊഷിപ്പ് കിംസ്ഹെല്‍ത്തില്‍ ആരംഭിക്കുന്നു. എംഡി/ഡി എന്‍ ബി കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ചെയ്യുവാനുള്ള സൗകര്യം ലഭ്യമാണ്.
ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് നല്‍കുന്ന 2 വര്‍ഷ പോസ്റ്റ്ഡോക്ടറല്‍ കോഴ്സാണ് ഐഎപി ഫെലോഷിപ്പ് ഇന്‍ പീഡിയാട്രിക് ന്യൂറോളജി. കിംസ്ഹെല്‍ത്തിന്‍റെ കുട്ടികളുടെ ന്യൂറോളജി വകുപ്പിന്‍റെ മികവ് കണക്കിലെടുത്താണ് ഐഎപി ഈ കോഴ്സിന് അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രവേശന പരീക്ഷക്കുള്ള അപേക്ഷയുടെ അവസാനതീയതി മാര്‍ച്ച് 15 ആണ്. പരീക്ഷ മാര്‍ച്ച് 21 ന് നടക്കും. വിശദവിവരങ്ങള്‍ 0471 2941849/1424 എന്ന നമ്പറില്‍ ലഭ്യമാണ്.