ചെറുപയര്‍ മുളപ്പിക്കുന്നതില്‍ പല ഗുണങ്ങളുമുണ്ട്. മുളപ്പിക്കുമ്പോള്‍ ജീവകം ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുന്നു. ചെറുപയര്‍ മുളപ്പിക്കുന്നതിന്‍റെ ചില പ്രധാന ഗുണങ്ങള്‍ നോക്കാം.
മുളപ്പിച്ച പയറില്‍ ജീവനുള്ള എന്‍സൈമുകള്‍ ധാരാളമുണ്ട്.ദഹനസമയത്ത് രാസപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്‍റെയും കോപ്പറിന്‍റെയും അളവ് കൂട്ടുന്നു. രക്തചംക്രമണംവര്‍ധിപ്പിക്കുന്നു.
ജീവകം സി മുളപ്പിച്ച പയറില്‍ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കള്‍ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. ശരീരഭാരംകുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയര്‍ വര്‍ഗങ്ങളാണ്.കാലറി കുറവും പോഷകങ്ങള്‍ കൂടുതലും ആകയാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്.
ജീവകം എ ധാരാളം ഉള്ളതിനാല്‍ കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്. മുളയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു