in , , , , , , ,

ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന് അനുമതി

Share this story

ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന് കേന്ദ്ര സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി. ഇന്ത്യയില്‍ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് നേസല്‍ വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്

മൂക്കില്‍ കൂടി നല്‍കാവുന്ന വാക്‌സിന്‍ ആണ് ഇത്. രണ്ട് ഡോസ് കോവിഷീല്‍ഡോ അല്ലെങ്കില്‍ മറ്റേതെങ്കിലും കോവിഡ് വാക്‌സിനോ എടുത്ത 18 വയസിന് മുകളിലുള്ള ആളുകള്‍ക്കാണ് ഈ വാക്‌സിന്‍ എടുക്കാന്‍ കഴിയുക

കഴിഞ്ഞ ജനുവരിയില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചിരുന്നു. അതിന് ശേഷം ജൂണ്‍ 19ഓടെ അന്തിമ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചു. 4000 പേരിലായിരുന്നു പരീക്ഷണം. നേസല്‍ വാക്‌സിന്‍ നല്‍കിയതിന് ശേഷം ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇതുമൂലം ഉണ്ടായിരുന്നില്ല ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഒരു വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നത്

കരള്‍ തകരാറിലാണെന്ന് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

റാഗിയുടെ ഗുണങ്ങള്‍