രാജ്യത്ത് കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടയിലാണ് പക്ഷിപ്പനികൂടി സ്ഥിരീകരിക്കുന്നത്. കേരളത്തിന് പുറമെ മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളത്തില്‍ താറാവുകളിലാണ് രോഗപകര്‍ച്ച കൂടുതലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാക്കകളിലും കൊക്കുകളിലുമാണ് രോഗബാധ കൂടുതലായും കണ്ടെത്തിയത്. എന്നാല്‍ പക്ഷിപ്പനിയെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്തുന്ന വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. കോഴിയിറച്ചിയോ മുട്ടയോ കഴിച്ചാന്‍ പക്ഷിപ്പനി വരുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ വ്വാപകമായി ഉയരുന്നുണ്ട്. എന്താണ് സ്ത്യം
എന്താണ് പക്ഷിപ്പനി ?
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ബേഡ് ഫ്ളൂ. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. ഒരു പക്ഷിയില്‍ നിന്ന് മറ്റൊരു പക്ഷിയിലേയ്ക്കും മൃഗങ്ങളിലേയ്ക്കും പടരാന്‍ സാധ്യതയുള്ള രോഗമാണിത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. എച്ച്5എന്‍1, എച്ച്5എന്‍8 എന്നീ ഇനങ്ങളിലുളള വൈറസുകളാണ് ഏറ്റവും കൂടുതലായി കാണുന്നത്.
ഇത് മനുഷ്യരെ ബാധിക്കുമോ ?
എച്ച്5എന്‍1 വൈറസ് മനുഷ്യരിലേക്ക് അപൂര്‍വമായി പടരാം. 2003 മുതല്‍ 2019 വരെ ലോകമെമ്പാടും എച്ച്5എന്‍1 വൈറസ് മനുഷ്യരിലേക്ക് ബാധിച്ച 861 കേസുകള്‍ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 455 പേര്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കണ്ടത്തിയ പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട. പകര്‍ച്ചപ്പനി വിഭാഗത്തില്‍പ്പെട്ട എച്ച്5എന്‍8 ആണ് നിലവില്‍ കേരളത്തില്‍ പക്ഷികളെ ബാധിച്ചിരിക്കുന്ന രോഗം. ഇത് മനുഷ്യരിലേക്ക് പകരുന്ന ഇനമല്ലെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് സ്ഥിരീകരിച്ചിട്ടുണ്ട്.