in ,

രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച വാക്‌സിന്‍ ഡ്രൈ റണ്‍

Share this story

കോവിഡ് വാക്സിന് അനുമതി നല്‍കിയതോടെ വളരെ തിടുക്കത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. രണ്ടാം ഘട്ട ഡ്രൈ റണ്‍ ആണ് മറ്റന്നാള്‍ നടത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നാളെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു.

കോവിഡ് വാക്സിന് അനുമതി നല്‍കിയതോടെ വളരെ തിടുക്കത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഏതാനും ജില്ലകളില്‍ ഡ്രൈ റണ്‍ കേന്ദ്രം നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ്, രണ്ടാം ഘട്ടമായിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്താന്‍ കേന്ദ്ര തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുക ഈ മാസം 13 മുതല്‍ ആയിരിക്കും. രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളാണുണ്ടാകുക കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്‌സിന്‍ സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്‌സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചു.

പല്ല് വേദനയ്ക്ക് പിന്നിലുള്ളത് ഗുരുതര അപകടങ്ങളോ?

കോഴിയിറച്ചിയോ മുട്ടയോ കഴിച്ചാല്‍ പക്ഷിപ്പനി വരുമോ ?