- Advertisement -Newspaper WordPress Theme
Uncategorizedപല്ല് വേദനയ്ക്ക് പിന്നിലുള്ളത് ഗുരുതര അപകടങ്ങളോ?

പല്ല് വേദനയ്ക്ക് പിന്നിലുള്ളത് ഗുരുതര അപകടങ്ങളോ?

പല്ല് വേദനയ്ക്ക് പിന്നിലുള്ളത് ഗുരുതര അപകടങ്ങളോ? പല്ല് വേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ ഇതിന്റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇത്തരത്തിലുള്ള കാരണങ്ങള്‍ക്ക് പിന്നിലെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പല്ല് വേദനക്ക് പ്രധാന കാരണം പലപ്പോഴും പോടുകളും സംവേദനക്ഷമതയില്ലാത്തതും, പള്‍പ്പിറ്റിസ് മുതലായവയും ആയിരിക്കും.
എന്നാല്‍ എല്ലാ പല്ലുവേദനയും ദന്ത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് പിന്നീട് നമുക്ക് മനസ്സിലാവുന്നുണ്ട്. മറ്റ് രോഗങ്ങള്‍ പലപ്പോഴും പല്ല് വേദനക്ക് പിന്നില്‍ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാണം. എന്നാല്‍ പല്ല് വേദനക്ക് പിന്നില്‍ എന്തൊക്കെ അപകടങ്ങള്‍ ഉണ്ട് എന്ന് നമുക്ക് നോക്കാം.

താടിയെല്ലിലെ പ്രശ്‌നങ്ങള്‍

നിങ്ങളുടെ താടിയെല്ലിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുണ്ടെങ്കില്‍ പലപ്പോഴും അത് നിങ്ങളില്‍ പല്ല് വേദന ഉണ്ടാക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് വേണം അതിനുള്ള പരിഹാരം കാണുന്നതിന്. മാത്രമല്ല ഈ പല്ല് വേദന നിങ്ങളുടെ താടിയെല്ലില്‍ നിന്നായിരിക്കും തുടങ്ങുന്നത്. താടിയെല്ലിന്റെ പേശികളുടെ രോഗാവസ്ഥയും വായ തുറക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഡിസ്‌ക് സ്ഥാനചലനം കാരണവും ഇത് സംഭവിക്കാവുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സൈനസൈറ്റിസ്

സൈനസൈറ്റിസ് പലപ്പോഴും നിങ്ങള്‍ക്ക് പരിചയമുള്ള ഒരു വാക്കായിരിക്കും. എന്നാല്‍ ഇതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് അവഗണിച്ച് വിടുന്ന പല്ല് വേദന തന്നെയായരിക്കും. ഈ രോഗം ഒന്നോ അതിലധികമോ സൈനസുകളുടെ മെംബറേന്‍ വീക്കം ഉണ്ടാക്കുന്നുണ്ട്. ഈ പല്ലുകളുടെ വേരുകള്‍ സൈനസിന്റെ അടിഭാഗത്തായതിനാല്‍ ഇത് മുകളിലുള്ള പിന്‍ പല്ലുകളില്‍ വേദനയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. പല്ലുകളുടെ പ്രശ്‌നങ്ങളും ഈ രോഗത്തിന്റെ വികാസത്തിന് ഒരു കാരണമാകാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഹൃദയാഘാതം

ഹൃദയാഘാതവും പല്ല് വേദനയും തമ്മില്‍ എന്താണ് ബന്ധം എന്നുള്ളത് പലപ്പോഴും ശ്രദ്ധേയമാണ്. ഈ വേദന ചിലപ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്നതിനുള്ള സാധ്യതയുണ്ട്. ഇടത് തോളും കൈയും സാധാരണയായി ഹൃദയാഘാത സമയത്ത് വേദനിക്കുന്നുണ്ട്. ഇതേ വേദന പലപ്പോഴും താഴത്തെ പല്ലിലും താടിയെല്ലിലും വേദന പ്രത്യക്ഷപ്പെടുന്നു. ഇത് ഹൃദയാഘാതത്തിന്റെ ഒരു സൂചനയാണ്.

ഉമിനീര്‍ ഗ്രന്ധിയില്‍ കല്ലുകള്‍

നിങ്ങളുടെ ഉമിനീര്‍ ഗ്രന്ഥികളിലൊന്നില്‍ ഉമിനീര്‍ കല്ല് എന്ന അസുഖം ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. കല്ല് ഒരു നിര്‍ണായക വലുപ്പത്തില്‍ എത്തുമ്പോള്‍ അത് ഉമിനീര്‍ വരുന്ന ഭാഗത്തെ അടയ്ക്കുന്നു. തല്‍ഫലമായി പിന്നീട് പല്ലുവേദന ഉണ്ടാവുകയും രോഗം ബാധിച്ച ഗ്രന്ഥി വീര്‍ക്കാന്‍ തുടങ്ങുകയും ചെയ്യും.

ശ്വാസകോശരോഗം

ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതും പല്ലുവേദനയുടെ രൂപത്തില്‍ കാണപ്പെടാവുന്നതാണ്. ശ്വാസകോശരോഗം പല്ലുകളെ ബാധിക്കുകയും, തിരിച്ചും സംഭവിക്കാവുന്നതാണ്. പല്ലുകളെയും താടിയെല്ലുകളെയും സൂചിപ്പിക്കുന്ന വേദന ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme