spot_img
spot_img
HomeUncategorizedകേരളത്തിലും അതി തീവ്ര കോവിഡ്, യുകെയില്‍ നിന്നെത്തിയ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു

കേരളത്തിലും അതി തീവ്ര കോവിഡ്, യുകെയില്‍ നിന്നെത്തിയ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു

അതിതീവ്ര കോവിഡ് കേരളത്തിലും. യുകെയില്‍ നിന്നെത്തിയ ആറ് പേര്‍ക്കാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരും ഒരോരോ പേര്‍ക്കുമാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോടും ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കാണ്. എല്ലാവരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും അവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണെന്നും മന്ത്രി കെകെ ശൈലജ അടിയന്തര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിതീവ്ര കോവിഡ് പകര്‍ച്ചാസാധ്യത കൂടുതലായതിനാല്‍ ജാഗ്രത വേണമെന്നും വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ 14ന് ശേഷം എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

- Advertisement -

spot_img
spot_img

- Advertisement -