in , , ,

കോവിഡിന് ഇന്ന് ഒരു വയസ്

Share this story

അതിജീവിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന

2021 -ല്‍ 2020 ന്റെ പാഠങ്ങള്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

2019 ഡിസംബര്‍ 31- നാണ് ചൈനയിലെ വുഹാനില്‍ അജ്ഞാതമായ ‘ന്യൂമോണിയ’യെ തിരിച്ചറിഞ്ഞത്. തുടര്‍പഠനങ്ങളില്‍ കോവിഡ് 19 എന്ന മഹാമാരിയാണെന്ന് ആ അജ്ഞാത വയറസെന്ന് ലോകമറിഞ്ഞു. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സന്ദര്‍ഭത്തിലും പുതുവര്‍ഷത്തിലേക്കുള്ള തുടക്കമെന്ന നിലയിലുമാണ് ലോകാരോഗ്യ സംഘടന സന്ദേശം നല്‍കിയത്.

2021 -ല്‍ ആരോഗ്യവും അടിയന്തിരവുമായ തയ്യാറെടുപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വികസ്വര രാജ്യങ്ങളിലടക്കം ആഗോളതലത്തില്‍ വാക്‌സിനുകളുടെ തുല്യമായ വിതരണം ഉറപ്പാക്കുന്നതിനു എല്ലാവരും കൈകോര്‍ക്കണം. വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന് പൊതുജനാരോഗ്യ നടപടികള്‍ പാലിക്കുന്നതിനും, ഐക്യദാര്‍ഢ്യത്തോടെ, അതിജീവിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും അദ്ദേഹം രാജ്യങ്ങളോടും സമൂഹങ്ങളോടും അഭ്യര്‍ത്ഥിച്ചു.

പുതുവര്‍ഷം വരവായി; കോവിഡ് ജാഗ്രതയില്‍ പിന്നോട്ടുപോകരുത്

കോവിഡ് വാക്‌സിനുകള്‍ വാങ്ങിക്കൂട്ടി സമ്പന്നരാജ്യങ്ങള്‍