ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രയാസകരവും ബുദ്ധിമുട്ടേറിയതുമാണ്. ശാരീരികവും മനസികവുമായ പല മാറ്റങ്ങളിലൂടെയാണ് അവര്‍ ഈ സമയത്ത് കടന്നു പോകുന്നത്. വിവിധ ആരോഗ്യ പ്രശ്നങ്ങളും ഗര്‍ഭകാലം വെല്ലുവിളി നിറഞ്ഞതാക്കുന്നു. അതില്‍ ഏറ്റവും പ്രയാസം സൃഷ്ടിക്കുന്നത് ഗര്‍ഭകാല പ്രമേഹമാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നേരത്തെ പ്രമേഹമില്ലാത്ത സ്ത്രീകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗത്തെ ഇത് ബാധിച്ചേക്കാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അമിതഭാരം എന്നിവയെല്ലാമാണ് ഇതിന് കാരണമാകുന്നത്. ചിട്ടയായ ഡയറ്റ് പ്ലാന്‍ പിന്തുടേരുന്നതിലൂടെ ഈ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. ഗര്‍ഭകാല പ്രമേഹം നിയന്ത്രിക്കാനും ഇതിന്റെ സാധ്യത കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.
അന്നജം ഇല്ലാത്ത പച്ചക്കറികള്‍
അന്നജം അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ക്ക് പകരം ഉയര്‍ന്ന അളവില്‍ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയവ തെരഞ്ഞെടുക്കുക. ബ്രോക്കോളി, കോളിഫ്ളവര്‍, കാരറ്റ്, മണി കുരുമുളക് തുടങ്ങിയ പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ കലോറിയും കുറഞ്ഞ അളവില്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ ഈ പച്ചക്കറികള്‍ സഹായിക്കും.
ധാന്യങ്ങള്‍
ഗര്‍ഭിണികള്‍ മിതമായ അളവിയില്‍ ബ്രൗണ്‍ റൈസ്, ക്വിനോവ, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് സുരക്ഷിതമാണ്. ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം തവിട് അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഗര്‍ഭകാല പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. നാരുകളുടെ സമ്പന്ന ഉറവിടമായ ഇവ ഊര്‍ജ്ജം നിലനിര്‍ത്താനും ഗുണം ചെയ്യും.
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതിനാല്‍ ചിക്കന്‍, മത്സ്യം, മുട്ട, ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കുഞ്ഞിന്റെ വളര്‍ച്ച, വികാസം എന്നിവയ്ക്കും ഇത് അത്യന്താപേക്ഷിതമാണ്.
കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍
പാല്‍, തൈര്, ചീസ് എന്നീ കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ കഴിക്കാം. ഇതില്‍ കാത്സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. അമ്മയുടെ എല്ലുകളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ഇത് അത്യാവശ്യമാണ്.
പഴങ്ങള്‍
പഴങ്ങളില്‍ അവശ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞതും നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ഉയര്‍ന്ന അളവിലുള്ള പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ആപ്പിള്‍, പിയര്‍, പീച്ച് എന്നിവ കഴിക്കാം.
ആരോഗ്യകരമായ കൊഴുപ്പുകള്‍
അവോക്കാഡോസ്, ബദാം, വാല്‍നട്ട്, ഒലിവ് ഓയില്‍ എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇത് ഫലപ്രദമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് മന്ദഗതിയിലാക്കാന്‍ ഇത് സഹായിക്കും.
9
ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയുടെ സമ്പന്ന ഉറവിടമാണ് നട്സും സീഡ്സും. ബദാം, വാല്‍നട്ട്, ഫ്‌ലാക്സ് സീഡുകള്‍, ചിയ വിത്തുകള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.