spot_img
spot_img
HomeAYURVEDAഎല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം സമ്പന്നമായ ഭക്ഷണവിഭവങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം സമ്പന്നമായ ഭക്ഷണവിഭവങ്ങള്‍

ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടുന്ന അവശ്യ പോഷണങ്ങളില്‍ ഒന്നാണ് കാല്‍സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ചലനത്തിനും ഹൃദയധമനികളുടെ പ്രവര്‍ത്തനത്തിനുമെല്ലാം കാല്‍സ്യം നിര്‍ണായക പങ്ക് വഹിക്കുന്നു. ഒരു ദിവസം ഒരാള്‍ കുറഞ്ഞത് 1000 മില്ലിഗ്രാം കാല്‍സ്യം കഴിക്കണമെന്നാണ് കണക്ക്.

പ്രായമാകുന്തോറും എല്ലുകളുടെ ശക്തിയും സാന്ദ്രതയും പലരിലും കുറഞ്ഞ് വരാറുണ്ട്. ഇതിനെ നേരിടാനുംകാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു

  • പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് യോഗര്‍ട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗര്‍ട്ടില്‍ ഉയര്‍ന്ന തോതിലുള്ള കാല്‍സ്യം അടങ്ങിയിരിക്കുന്നു.
  • മത്തി, സാല്‍മണ്‍ പോലുള്ള മത്സ്യ വിഭവങ്ങളിലും കാല്‍സ്യം ധാരാളമുണ്ട്.
  • പല തരത്തിലുള്ള ചീസും കാല്‍സ്യം സമ്പന്നമാണ്, പ്രത്യേകിച്ച് പാര്‍മസാന്‍ ചീസ്
  • എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയില്‍ കാല്‍സ്യം മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു
  • ഒരു കപ്പ് ആല്‍മണ്ട് കഴിച്ചാല്‍ 385 മില്ലിഗ്രാം കാല്‍സ്യം അതില്‍ നിന്ന് ലഭിക്കുന്നതാണ്
  • ബ്രക്കോളി, മുള്ളങ്കിയില, ആശാളി എന്നറിയപ്പെടുന്ന വാട്ടര്‍ക്രസ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കാല്‍സ്യം സമ്പുഷ്ടമാണ്.
  • ഡ്രൈ ഫ്രൂട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കാല്‍സ്യം അടങ്ങിയ പഴമാണ് ഫിഗ്.
  • ലഭ്യമായതിലും വച്ച് ഏറ്റവും മികച്ച കാല്‍സ്യം സ്രോതസ്സുകളില്‍ ഒന്നാണ് പാല്‍. എന്നാല്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഡി പാലില്‍ ഇല്ല.
  • ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം പാല്‍ ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്ക് സോയ് മില്‍കില്‍ നിന്ന് അവശ്യമായ കാല്‍സ്യം നേടാം. കാല്‍സ്യത്തിന് പുറമേ പ്രോട്ടീനും വൈറ്റമിന്‍ ഡിയും ഇതില്‍ അടങ്ങിയിരിക്കുന്നു
  • വൈറ്റമിന്‍ സിയുടെ പേരിലാണ് ഓറഞ്ച് അറിയപ്പെടുന്നതെങ്കിലും ഇവയില്‍ കാല്‍സ്യവും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചില്‍ 40 മില്ലിഗ്രാം കാല്‍സ്യം എന്ന തോതിലാണ് ഉള്ളത്.

- Advertisement -

spot_img
spot_img

- Advertisement -