- Advertisement -Newspaper WordPress Theme
FITNESSമുട്ടിനുണ്ടാകുന്ന തേയ്മാനം തടയാം

മുട്ടിനുണ്ടാകുന്ന തേയ്മാനം തടയാം

ചുറുചുറുക്കോടെ ഓടി നടന്ന് കാര്യങ്ങള്‍ ചെയ്തിരുന്ന ആള്‍ക്ക് വാര്‍ധക്യമെത്തുമ്പോള്‍ മുട്ടിനു തേയ്മാനം, അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങള്‍ ബാധിക്കുന്നത് സാധാരണയാണ്. എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം.മരുന്ന് ഒന്നും കഴിക്കാതെ തന്നെ ഈ വേദനകളും വീക്കവും മാറ്റാന്‍ സാധിക്കും.

ബ്ലൂബെറി: ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. തന്മാത്രകള്‍ ഫ്രീറാഡിക്കലുകള്‍ ഇവയില്‍ നിന്നെല്ലാം സംരക്ഷണമേകുകയും ചെയ്യുന്നു.

വാഴപ്പഴം: മഗ്‌നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോണ്‍ഡെന്‍സിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെലക്ഷണങ്ങള്‍ അകറ്റാന്‍ മഗ്‌നീഷ്യത്തിനു കഴിവുണ്ട്.

മത്സ്യം: മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം (Osteoarthritis) ബാധിച്ചവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. മത്സ്യം കഴിക്കാത്തവര്‍ ഒമേഗ 3 അടങ്ങിയ മത്സ്യ എണ്ണ, ഫ്‌ലാക്‌സ് സീഡ് ഓയില്‍ തുടങ്ങിയ സപ്ലിമെന്റുകളും, ചീയ സീഡ്‌സ്, ഫ്‌ലാക് സീഡ് ഓയില്‍, വാള്‍നട്ട് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഗ്രീന്‍ടീ : ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ഗ്രീന്‍ടീക്കു കഴിയും. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ, കാര്‍ട്ടിലേജിന്റെ നാശം തടയുന്നു.

ഓറഞ്ച് ജ്യൂസ് : ജലദോഷവും പനിയും അകറ്റാന്‍ മാത്രമല്ല കാര്‍ട്ടിലേജിന്റെ ആരോഗ്യത്തിനും വൈറ്റമിന്‍ സി സഹായിക്കും. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തടയാന്‍ വൈറ്റമിന്‍ സി സപ്ലിമെന്റുകള്‍ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ടോഫു- സോയ: പ്രോട്ടീന്റെ ഉറവിടമായ ടോഫു, കാല്‍മുട്ടിലെ സന്ധികളുടെ വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.

പീനട്ട് ബട്ടര്‍ : പോഷകഗുണങ്ങള്‍ ഏറെയുള്ള പീനട്ട് ബട്ടറില്‍ അടങ്ങിയ വൈറ്റമിന്‍ ബി 3 ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കുറയ്ക്കാന്‍ സഹായിക്കും. പതിവായി പീനട്ട് ബട്ടര്‍ ഉപയോഗിക്കുന്നത് ഫ്‌ലെക്‌സിബിലിറ്റി മെച്ചപ്പെടുത്താനും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും സഹായിക്കും.

മുഴുധാന്യങ്ങള്‍ അടങ്ങിയ ബ്രെഡ്: റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിച്ചവരില്‍, പതിവായി കൂടിയ അളവില്‍ പാന്തോതെനിക് ആസിഡ് (Brewer’s yeast) ശരീരത്തില്‍ ചെല്ലുന്നുണ്ട്. രാവിലെയുള്ള ബുദ്ധിമുട്ട്, വേദന ഇവ കുറയ്ക്കാനും, നടക്കാനുള്ള പ്രയാസം കുറയ്ക്കാനും മുഴുധാന്യങ്ങള്‍ അടങ്ങിയ ബ്രെഡ് സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മുഴുധാന്യബ്രെഡ്, സെറീയല്‍സ് ഇവ പതിവായി കഴിക്കുന്നത് സന്ധിവാതം ഉള്ളവര്‍ക്ക് ഗുണകരമാകും.

പൈനാപ്പിള്‍ : പൈനാപ്പിളില്‍അടങ്ങിയ എന്‍സൈം ആയ ബ്രോമെലെയ്ന്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കും.

കൊഞ്ച് : വൈറ്റമിന്‍ ഇ യുടെ ഉറവിടമാണിത്. വൈറ്റമിന്‍ ഇ സന്ധിവാതത്തെ പ്രതിരോധിക്കും. കാല്‍മുട്ടിനുണ്ടാകുന്ന തേയ്മാന (knee osteoarthritis) ത്തില്‍ നിന്നും സംരക്ഷണമേകാന്‍ വൈറ്റമിന്‍ ഇ യും മറ്റ് ഭക്ഷണങ്ങളിലെ ആന്റി ഓക്‌സിഡന്റുകളും സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme