- Advertisement -Newspaper WordPress Theme
HEALTHചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ

ചിയ സീഡിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നതായി 
ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ചിയ സീഡ് പ്രധാന പങ്കാണ് വഹിക്കുന്നത്.  വലിയ പങ്കുണ്ട്. 12 ആഴ്ച ചിയ വിത്തുകൾ പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ന്യൂട്രീഷ്യൻ ഹോസ്പിറ്റേറിയ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ചിയ സീഡ്. ചിയ സീഡ് വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നാരുകളും പ്രോട്ടീനുകളും. അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ചിയ വിത്തുകളിൽ ഫൈറ്റോസ്റ്റെറോളുകൾ, കരോട്ടിനോയിഡുകൾ, പോളിഫെനോളിക് സംയുക്തങ്ങൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് ഇത് ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചിയ സീഡ് സഹായിക്കുന്നു.  

ചിയ സീഡ് വെള്ളം കുടിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധൻ അലിഷ ജെസ്വാനി പറയുന്നു. കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ ചിയ സീഡ് പോഷിപ്പിക്കുന്നു. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം മികച്ച ദഹനം, പോഷകങ്ങൾ ആഗിരണം, മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുകയോ സ്മൂത്തിയിലോ ജ്യൂസിലോ സാലഡുകളിലോ എല്ലാ ചിയ സീഡ് ചേർത്ത് കഴിക്കാവുന്നതാണ്. ചിയ സീഡ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയ്ക്കും. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme